city-gold-ad-for-blogger

ഓട്ടോഡ്രൈവര്‍ പുഴയില്‍ മുങ്ങി മരിച്ചു

പനയാല്‍: കുളിക്കാനിറങ്ങിയ ഓട്ടോഡ്രൈവര്‍ പുഴയില്‍ മുങ്ങി മരിച്ചു. ആയമ്പാറ ചെരുമ്പ കുന്നുമ്മലിലെ അഭിലാഷ്(27) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെ ബിആര്‍ഡിസി കുടിവെള്ള പദ്ധതിയുടെ ബങ്കാട്ടെ വാട്ടര്‍ ടാങ്കിനടുത്തുള്ള ഡാമിന് സമീപത്താണ് അപകടം.

പുഴയില്‍ ചെളിവെള്ളം കെട്ടി നില്‍ക്കുന്ന ഭാഗത്താണ് അഭിലാഷ് അര ഭാഗം വെള്ളത്തില്‍ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനടിയില്‍ ചെളിയില്‍ താഴ്ന്നുപോവുകയായിരുന്നു. ഉടന്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ അഭിലാഷിനെ പുറത്തടുത്ത് കാസര്‍കോട് സ്വകാര്യാശുപത്രിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഓട്ടോഡ്രൈവര്‍ പുഴയില്‍ മുങ്ങി മരിച്ചുപെരിയാട്ടടുക്കത്തെ ഓട്ടോ ഡ്രൈവറും സിഐടിയു പ്രവര്‍ത്തകനുമായിരുന്ന അഭിലാഷ് സിപിഎം ബങ്കാട് (രണ്ട്) ബ്രാഞ്ചംഗം, ഡിവൈഎഫ്‌ഐ യൂണിറ്റ് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ചന്തുവിന്റെയും തമ്പായിയുടെയും മകനാണ്. സഹോദരങ്ങള്‍: അനിത, അജിത.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മോഡി തരംഗം മാധ്യമ സൃഷ്ടി; വികസനത്തിന്റെ സത്യമറിയാന്‍ ഗുജറാത്ത് സന്ദര്‍ശിക്കും: കെജരിവാള്‍

Keywords: Kasaragod, CPM, Auto Driver, Drown, Obituary, Abhilash, Pond, Panayal, 

Advertisement:
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Desk Alpha
Desk Alpha

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia