city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എലിപ്പനി ബാധിച്ച് പാക്കം സ്വദേശി മരിച്ചു

എലിപ്പനി ബാധിച്ച് പാക്കം സ്വദേശി മരിച്ചു
പള്ളിക്കര: എലിപ്പനി ബാധിച്ച് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. പാക്കം കണ്ണവയല്‍ അരിക്കരയിലെ എ വി കണ്ണനാ (60)ണ് മരിച്ചത്. പനിയെ തുടര്‍ന്ന് ചൊവ്വാഴ്ച പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കണ്ണന്‍ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. 
പരേതനായ അമ്പൂഞ്ഞിയുടെയും കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യമാര്‍: നാരായണി, തമ്പായി. മക്കള്‍: ബാലചന്ദ്രന്‍, മണികണ്ഠന്‍, ഹരീഷ്, രതീഷ്, ശോഭ. സഹോദരങ്ങള്‍: നാരായണന്‍, കൃഷ്ണന്‍, സരോജനി, തമ്പായി, നാരായണി, ഓമന. കെ കുഞ്ഞിരാമന്‍ എംഎല്‍എ, സിപിഐ എം ഏരിയാസെക്രട്ടറി കെ വി കുഞ്ഞിരാമന്‍ എന്നിവര്‍ കണ്ണന്റെ വീട് സന്ദര്‍ശിച്ചു.

Keywords: Pallikara, Rat Fever, Medical College Hospital, Kasaragod, Obituary, പള്ളിക്കര, എലിപ്പനി.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia