എരിയാലില്‍ കാറിടിച്ച് പരിക്കേറ്റ 6 വയസുകാരന്‍ മരിച്ചു
Apr 25, 2015, 23:57 IST
കാസര്‍കോട്: (www.kasargodvartha.com 25/04/2015) എരിയാലില്‍ കാറിടിച്ച് പരിക്കേറ്റ ആറ് വയസുകാരന്‍ മരിച്ചു. വിദ്യാനഗര്‍ ചെട്ടുംകുഴി ഇസ്സത്ത് നഗര്‍ കരിമ്പളം ഹൗസിലെ ലത്വീഫ് - ഫൗസിയ ദമ്പതികളുടെ മകന്‍ അബ്ദുല്‍ ഖാദറാണ് മംഗളൂരുവിലെ ആശുപത്രിയില്‍ വെച്ച് മരിച്ചത്.
ശനിയാഴ്ച രാത്രി 10.30 മണിയോടെ ഇ.വൈ.സി.സി ക്ലബ്ബിന് സമീപമുണ്ടായ അപകടത്തിലാണ് ഖാദറിന് പരിക്കേറ്റത്. സഹോദരന്‍ അബ്ദുര്‍ റഹ് മാന്‍ സഹലിനൊപ്പം റോഡരികിലൂടെ നടന്നുപോകുന്നതിനിടെ അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ സഹലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. സഹല്‍ മംഗളൂരുവിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ കാര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
മറ്റു സഹോദരങ്ങള്‍: സല്‍മാന്‍ ഫാരിസ്, ഹുസൈന്‍ സാദാത്ത്, ഫാത്വിമ.

Keywords : Kasaragod, Kerala, Eriyal, Death, Obituary, Kader, Shahal.