എന്‍ഡോസള്‍ഫാന്‍: 16 വയസുകാരന്‍ മരിച്ചു
Dec 7, 2012, 20:00 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ 16 വയസുകാരന്‍ മരിച്ചു. പുലിക്കുന്നില്‍ ടൗണ്‍ ഹാളിനടുത്ത് വാടകവീട്ടില്‍ താമസിക്കുന്ന മൊയ്തീന്‍കുഞ്ഞിയുടെ മകന്‍ കെ.എം. സലീമാണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്.
ഇവരുടെ കുടുംബം നേരത്തെ മുണ്ട്യത്തടുക്ക ഗുണാജെയിലായിരുന്നു താമസിച്ചിരുന്നത്. അവിടെ കശുമാവിന്‍ തോട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുമായിരുന്നു.സലീമിന് ഏഴു വയസുള്ളപ്പോഴാണ് കുടുംബം കാസര്‍കോട്ടേക്ക് താമസം മാറ്റിയത്. ജന്മനാ രോഗിയായിരുന്ന സലീമിന് ഇടയ്ക്കിടെ പനിയും ഛര്‍ദ്ദിയും വരുമായിരുന്നു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയിലുള്ള സലീമിന് പ്രതിമാസം 2,000 രൂപ പെന്‍ഷന്‍ ലഭിക്കുമായിരുന്നു. മാതാവ് : ഉമ്മുസല്‍മ. സഹോദരങ്ങള്‍: ആഇശ, സുഹറ, മുഹമ്മദ് ശരീഫ്, അബൂബക്കര്‍ സിദ്ദിഖ്, അബ്ദുര്‍ റഹ്മാന്‍, അഹമ്മദ് റിഫായി, അബ്ദുല്‍ ബാസിത്.
Keywords: Endosulfan, Endosulfan-victim, Pulikunnu, House, Son, Family, Kasaragod, Fever, Pension, Brothers, Kerala.