city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ രോഗബാധിതനായ പതിനഞ്ചുകാരന്‍ പനി ബാധിച്ചു മരിച്ചു


കാസര്‍കോട്: (www.kasargodvartha.com 20/05/2015) എന്‍ഡോസള്‍ഫാന്‍ രോഗബാധിതനായ പതിനഞ്ചുകാരന്‍ പനി ബാധിച്ചു മരിച്ചു. ബായാര്‍ ബില്ലാര്‍ മൂലയിലെ അബൂബക്കര്‍ - നഫീസ ദമ്പതികളുടെമകന്‍ മുഹമ്മദ് ഹാരിസ് ആണ് മരിച്ചത്. പനിയും ചുമയും ബാധിച്ചതിനെത്തുടര്‍ന്ന് ഹാരിസിനെ ഈ മാസം പതിനാറിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയോടെയാണ് മരണം. 

കൈകാലുകള്‍ ശോഷിച്ചു വര്‍ഷങ്ങളായി കിടപ്പിലായിരുന്നു ഹാരിസ്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നവശ്യപ്പെട്ടു നിരവധി തവണ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. സഹോദരങ്ങള്‍: സുലൈമാന്‍, ഷാഹുല്‍ ഹമീദ്.
എന്‍ഡോസള്‍ഫാന്‍ രോഗബാധിതനായ പതിനഞ്ചുകാരന്‍ പനി ബാധിച്ചു മരിച്ചു

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:   Endosulfan victim, Obituary, Kasaragod, Bayar, Kerala, Haris.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia