എന്‍ഡോസള്‍ഫാന്‍ മൂലം രോഗം ബാധിച്ച വിദ്യാര്‍ത്ഥിനി മരിച്ചു
Sep 3, 2014, 13:31 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 03.09.2014) എന്‍ഡോസള്‍ഫാന്‍ മൂലം രോഗം ബാധിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. ചന്തേര ഗവ. യു.പി സ്‌ക്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയും ചന്തേരയിലെ അനന്തന്‍ മയിച്ച-സുധ ദമ്പതികളുടെ മകളുമായ അവാന്തിക (10) ആണ് ബുധനാഴ്ച രാവിലെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വെച്ച് മരിച്ചത്.
ജനിച്ചപ്പോള്‍ തന്നെ എന്‍ഡോസള്‍ഫാന്‍ മൂലം രോഗം ബാധിച്ച് നടക്കാന്‍ പോലൂം കഴിയാതെ ദുരിതമനുഭവിച്ച് വരികയായിരുന്നു. പല ആശുപത്രികളിലും ചികിത്സ നടത്തി വന്നിരുന്നു. ദമ്പതികളുടെ ഏകമകളാണ് അവാന്തിക.
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ലിസ്റ്റിലും അവാന്തിക ഉള്‍പ്പെട്ടിരുന്നു. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ നൂറുകണക്കിനാളുകള്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also read:
തുപ്പല് നക്കാന്‍ നാട്ടുകൂട്ടത്തിന്റെ കല്പന; വിസമ്മതിച്ച യുവതിയുടെ നഗ്ന മൃതദേഹം റെയില്‍ വേ ടാക്കില്‍
Keywords : Endosulfan, Victim, Endosulfan victim dies, Obituary, Trikaripur, Student, Kerala, Kasaragod.