എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍ ഇടംനേടാതെ ദുരിതബാധിത മരിച്ചു
Jun 9, 2013, 17:23 IST
പെര്‍ള: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായിട്ടും പട്ടികയില്‍ ഇടംനേടാത്ത വൃദ്ധ ഒടുവില്‍ മരണത്തിന് കീഴടങ്ങി. എന്‍മകജെ പഞ്ചായത്തിലെ പഡ്രെ പള്ളത്തടുക്കയിലെ പരേതനായ നാരായണ ഭട്ടിന്റെ ഭാര്യ സരസ്വതിയമ്മ(80)യാണ് മരിച്ചത്.
15 വര്‍ഷമായി അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. ഇവരെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍പെടുത്തി ചികിത്സ ലഭ്യമാക്കണമെന്ന് കുടുംബാംഗങ്ങള്‍ അധികൃതരോട് നിവേദനത്തില്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധികൃതര്‍ കനിഞ്ഞില്ല.
ഒടുവില്‍ ദുരിതങ്ങളില്ലാത്ത ലോകത്തേക്ക് സരസ്വതിയമ്മ യാത്രയാവുകയായിരുന്നു. വസന്തകുമാരി,
സന്തോഷ് കുമാര്‍, രമാമണി, ലളിത, ഉദയകുമാരി, നിര്‍മലകുമാരി, സരോജ എന്നിവര്‍ മക്കളാണ്.

Keywords: Endosulfan, Victim, Woman, Obituary, Kerala, Kasaragod, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.