എന്‍ഡോസള്‍ഫാന്‍: ജില്ലയില്‍ 2 മരണം കൂടി
Sep 16, 2011, 21:29 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പ്രയോഗത്തെ തുടര്‍ന്ന് ഒമ്പത് വയസുകാരനടക്കം രണ്ടുപേര്‍ മരിച്ചു. ബെള്ളൂര്‍ വൈത്തോടിയിലെ കുഞ്ഞികൃഷ്ണ അഗസ (85), കടുമേനി ഇലവുങ്കല്‍ ഷിജു- മഞ്ജു ദമ്പതികളുടെ മകന്‍ വിഷ്ണു (9) എന്നിവരാണ് മരിച്ചത്.
നെഞ്ചംപറമ്പ് പ്ലാന്റേഷന്‍ തോട്ടത്തിന് സമീപത്ത് താമസിച്ചിരുന്ന കുഞ്ഞികൃഷ്ണന്‍ ശ്വാസ കോശ അസുഖത്തെ തുടര്‍ന്ന് എട്ടുവര്‍ഷമായി വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ വീട്ടിലാണ് മരിച്ചത്. ഭാര്യ: ഓമന. മക്കള്‍: ദാമോദരന്‍, രാജശ്രീ, ശ്രീജ. മരുമക്കള്‍: മിനി, രവീന്ദ്രന്‍. സഹോദരങ്ങള്‍: പരേതരായ മുത്തു, ചന്തു. ജന്മനാ ശരീരം തളര്‍ന്ന് കിടപ്പിലായിരുന്നു വിഷ്ണു. സഹോദരി: പൊന്നു.