എന്‍ഡോസള്‍ഫാന്‍: ഒരാള്‍ കൂടി മരിച്ചു
Sep 18, 2011, 22:37 IST
രാജപുരം: എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കള്ളാര്‍ പഞ്ചായത്തിലെ കൊട്ടോടി കക്കുണ്ടിലെ കാമലത്ത് വീട്ടില്‍ കെ കുഞ്ഞിരാമനാ (കേളു-65) ണ് മരിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പഞ്ചായത്തിലെ കൊട്ടോടിക്കടുത്ത പ്ലാന്റേഷന് കോര്‍പറേഷന്റെ തോട്ടത്തിന് സമീപം താമസിക്കുന്ന കുഞ്ഞിരാമന് ശ്വാസം മുട്ടല്‍, വലിവ് എന്നീ രോഗങ്ങള്‍ക്ക് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. ഇതിനുപുറമെ മൂന്നുമാസം മുമ്പ് രക്തസമ്മര്‍ദം വര്‍ധിച്ച് തലച്ചോറിലെ രക്തം കട്ടപിടിച്ച് ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്നതിനെ തുടര്‍ന്ന് കിടപ്പിലായി. ഒരു മാസത്തോളം മംഗളൂരുവില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച മരിക്കുകയായിരുന്നു. സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പില്‍. ഭാര്യ: ലക്ഷ്മി. മക്കള്‍: രതീഷ്, രമ്യ.