എന്‍ഡോസള്‍ഫാന്‍: ഏഴാം തരം വിദ്യാര്‍ത്ഥിനി മരിച്ചു
Sep 24, 2014, 11:10 IST
നെല്ലിക്കട്ട: (www.kasargodvartha.com 24.09.2014) എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗത്തെ തുടര്‍ന്ന് രോഗിയായ ഏഴാം തരം വിദ്യാര്‍ത്ഥിനി മരിച്ചു. ചെര്‍ക്കള ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എഴാംതരം വിദ്യാര്‍ത്ഥിനിയും നെല്ലിക്കട്ട ബിലാല്‍ നഗറിലെ ബഷീറിന്റെ മകളുമായ ബി. സബീന (12) യാണ് ചൊവ്വാഴ്ച രാത്രി മരിച്ചത്.
ജന്മനാതന്നെ ബുദ്ധിമാന്ദ്യമുള്ള സബീനയ്ക്ക് രണ്ട് വര്‍ഷമായി വൃക്കസംബന്ധമായ രോഗവും ഉണ്ടായിരുന്നു. രണ്ട് മാസത്തിലൊരിക്കല്‍ മംഗലാപുരത്തെ ആശുപത്രിയില്‍ ഡയാലിസിസ് ചെയ്തുവരികയായിരുന്നു. ചൊവ്വാഴ്ച ഡയാലിസിസ് നടത്തിയ ശേഷം രാത്രിയോടെ വീട്ടിലെത്തിച്ചപ്പോഴായിരുന്നു മരണം.
നാലാംക്ലാസ് വരെ അതൃക്കുഴി ഗവ. എല്‍.പി. സ്കൂളിലായിരുന്നു സബീന പഠിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പെട്ട സബീനയ്ക്ക് പെന്ഷന് ഉള്‍പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നു.
പിതാവ് ബഷീര്‍ മീന്‍ വില്പനക്കാരനാണ്. മാതാവ് മൈമൂന. ചെര്‍ക്കള സ്കൂളിലെ അഞ്ചാംതരം വിദ്യാര്‍ത്ഥിനി മഹ്ജബി ഏക സഹോദരിയാണ്. ഖബറടക്കം ബുധനാഴ്ച ഉച്ചയോടെ നെല്ലിക്കട്ട ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Keywords : Nellikatta, Endosulfan-victim, Obituary, Kasaragod, Kerala, B. Sabeena.
Advertisement:
Advertisement: