എന്‍ഡോസള്‍ഫാന്‍: യുവാവ് മരിച്ചു
Nov 3, 2012, 19:08 IST
ബദിയഡുക്ക: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ ഒരാള്‍ കൂടി മരിച്ചു. കടമ്പള ചിമ്മിനടുക്കയിലെ സി.എച്ച്. അബ്ദുര്‍ റഹ്മാ(42)നാണ് ശനിയാഴ്ച രാവിലെ മരിച്ചത്. ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പെട്ട അബ്ദുര്‍ റഹ്മാന് അസുഖം ബാധിച്ച് പല ആശുപത്രികളിലും ചികിത്സയിലായിരുന്നു.
പരേതരായ ഇബ്രാഹിം- ആഇശാബി ദമ്പതികളുടെ മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: ഖമറുദ്ദീന്, ഇബ്രാഹിം ബാദ്ഷ, ആഇശത്ത് ഖലീഫ, അജ്മല്‍ അന്‍വര്‍, സുല്‍ഫിക്കര്‍.
Keywords: Kasaragod, Endosulfan, Badiyadukka, Death, Youth, Kerala, Abdul Rahman, Saturday, Hospital, Malayalam News.