എം സി മുഹമ്മദ്കുഞ്ഞി ഹാജി നിര്യാതനായി
Sep 25, 2011, 21:22 IST
ചെര്‍ക്കള: പെരിയയിലെ ടെന്‍കോ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്്ടറും പി.ഡബ്ല്യു.ഡി കരാറുകാരനുമായ തെക്കില്‍ മൂണ്ടോള് ഹൗസിലെ എം സി മുഹമ്മദ്കുഞ്ഞിഹാജി(74) നിര്യാതനായി. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് അന്ത്യം. അസുഖത്തെ തുടര്‍ന്ന് നാലുമാസത്തോളമായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ചെമ്മനാട് പഞ്ചായത്തംഗമായി നേരത്തെ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: പരേതയായ ബീഫാത്തിമ. മക്കള്‍: മെഹറുന്നിസ, ഫൗസിയ, ശംസാദ്, ലമീസ്, സാജിദ. മരുമക്കള്‍: അബ്ദുല്ല, ഹനീഫ, അശറഫ്, യു ടി ഖാദര്‍(എം.എല്‍.എ മംഗലാപുരം), നവാസ്. മയ്യത്ത് തിങ്കളാഴ്ച രാവിലെ ഒമ്പതിന് തെക്കില്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.