city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദാരമതികളുടെ സഹായത്തിന് കാത്തുനില്‍ക്കാതെ നവീന വേദനയുടെ ലോകത്തുനിന്നും യാത്രയായി

ബോവിക്കാനം: (www.kasargodvartha.com 20.01.2018) തലച്ചോറിനെയും കരളിനെയും ബാധിച്ച സിസ്റ്റമിക് ലൂപസ് എരിത്തമറ്റോസസ് (Systemic Lupus Erythematosus - SLE) രോഗം മൂലം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നവീന (22) ഉദാരമതികളുടെ സഹായത്തിന് കാത്തുനില്‍ക്കാതെ വേദനയുടെ ലോകത്തുനിന്നും യാത്രയായി. ബോവിക്കാനം പൊവ്വല്‍ മാസ്തിക്കുണ്ടില്‍ വാടക വീട്ടില്‍ താമസിക്കുന്ന രാംകുമാര്‍ - ലത ദമ്പതികളുടെ മൂന്ന് പെണ്‍മക്കളില്‍ രണ്ടാമത്തെ കുട്ടിയാണ് നവീന. ഞായറാഴ്ച പുലര്‍ച്ചെ മംഗളൂരു യൂണിറ്റി ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

ഉദാരമതികളുടെ സഹായത്തിന് കാത്തുനില്‍ക്കാതെ നവീന വേദനയുടെ ലോകത്തുനിന്നും യാത്രയായി

അസുഖത്തെ തുടര്‍ന്ന് 24 ദിവസത്തോളമായി മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നവീന. ഇരട്ടകുട്ടികളില്‍ മൂത്തയാളായ നിവീന ഒരുവര്‍ഷം മുമ്പ് ഇതേ അസുഖം മൂലം മരിച്ചിരുന്നു. ഇതേതുടര്‍ന്ന് നവീനയക്കും പരിശോധന നടത്തിയിരുന്നെങ്കിലും യാതൊരു പ്രശ്‌നവുമില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ അന്ന് അറിയിച്ചിരുന്നത്. ഇതിനിടയില്‍ ഒരുമാസം മുമ്പ് പെട്ടെന്നാണ് നവീനയിലും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.

ഉടന്‍ തന്നെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 24 ദിവസത്തെ ചികിത്സയ്ക്ക് ശേഷം നവീനയും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇരട്ട കുട്ടികളുടെ മരണം കുടുംബത്തെ പൂര്‍ണമായും തളര്‍ത്തിയിരിക്കുകയാണ്. ആശുപത്രിയില്‍ ചികിത്സയ്ക്ക് ചെലവായ രണ്ട് ലക്ഷത്തിലധികം രൂപ കെട്ടിവെക്കാനില്ലാത്തതിനാല്‍ വീട്ടുകാരുടെ വിഷമം മനസിലാക്കി ആശുപത്രി അധികൃതര്‍ ചെക്ക് സ്വീകരിച്ചാണ് മൃതദേഹം വിട്ടുകൊടുത്തത്.

മൃതദേഹം മാസ്തിക്കുണ്ടിലെ വാടക വീട്ടിലെത്തിച്ച ശേഷം കാസര്‍കോട് നുള്ളിപ്പാടി പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. നയന മൂത്ത സഹോദരിയാണ്. കാരുണ്യമതികളുടെ സഹായമില്ലെങ്കില്‍ ഇനിയും ആശുപത്രി ബില്ലടയ്ക്കാന്‍ ഇവര്‍ക്കാവില്ല. ഇതുസംബന്ധിച്ച് കാസര്‍കോട് വാര്‍ത്ത കിഞ്ഞദിവസം ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Related News:
ഇരട്ടക്കുട്ടികളില്‍ ഒരു പെണ്‍കുട്ടി ഒരുവര്‍ഷം മുമ്പ് അസുഖം ബാധിച്ച് മരിച്ചു, അതേ അസുഖം ബാധിച്ച് രണ്ടാമത്തെ കുട്ടിയും ഗുരുതരാവസ്ഥയില്‍, ഡിസ്ചാര്‍ജ് ചെയ്യണമെങ്കില്‍ ആശുപത്രിയിലെ ഭാരിച്ച ബില്ലടക്കണം, കുടുംബം കണ്ണീര്‍ക്കയത്തില്‍

Keywords:  Kerala, kasaragod, Obituary, news, Death, Bovikanam, Top-Headlines, Naveena passed away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia