ആളെ തിരിച്ചറിയാതെ പോലീസ് സംസ്‌കരിച്ചത് മാങ്ങാട് സ്വദേശിയുടെ മൃതദേഹം
Jul 22, 2014, 16:58 IST
ഉദുമ: (www.kasargodvartha.com 22.07.2014) അജ്ഞാതനെന്ന് കരുതി പോലീസ് സംസ്‌കരിച്ചത് മാങ്ങാട് സ്വദേശിയുടെ മൃതദേഹം. മാങ്ങാട് ആര്യടുക്കം ഗവ. വെല്‍ഫയര്‍ എല്‍.പി സ്‌കൂളിന് സമീപത്തെ എ. പത്മനാഭന്റെ (54) മൃതദേഹമാണ് ബേക്കല്‍ പോലീസ് കഴിഞ്ഞ ദിവസം കോടി പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചത്.
അയല്‍വാസിയായ രാമചന്ദ്രനൊപ്പം ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പത്മനാഭന്‍ കാപ്പില്‍ പുഴയില്‍ കുത്തൂട് ഉപയോഗിച്ച് മത്സ്യം പിടിക്കാന്‍ പോയത്. ഇരുവരും വ്യത്യസ്ത സ്ഥലങ്ങളില്‍ വെച്ചാണ് മത്സ്യം പിടിച്ചു കൊണ്ടിരുന്നത്. ഇതിനിടയില്‍ മത്സ്യം പിടിച്ചുകഴിഞ്ഞ രാമചന്ദ്രന്‍ തിരിച്ചു പോകുന്നതിനായി പത്മനാഭനെ അന്വേഷിച്ചെങ്കിലും കാണാത്തതിനാല്‍ വീട്ടിലേക്ക് മടങ്ങി.
പത്മനാഭന്‍ സുള്ള്യയിലെ മകളുടെ വീട്ടിലേക്ക് പോയതാകാമെന്ന് കരുതി വീട്ടുകാരും അന്വേഷിച്ചില്ല. ഇടക്കിടെ സുള്ള്യയിലെ വീട്ടില്‍ പോയി പത്മനാഭന്‍ മകള്‍ക്കൊപ്പം നില്‍ക്കാറുണ്ട്. തിങ്കളാഴ്ച കഴിഞ്ഞിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പത്മനാഭനെ കാണാതായതാണെന്ന വിവരം ലഭിച്ചത്. ഇതേതുടര്‍ന്ന് വീട്ടുകാര്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കി.
ഇതിനിടയിലാണ് പത്മനാഭന്‍ തനിക്കൊപ്പം മത്സ്യം പിടിക്കാന്‍ വന്നിരുന്ന കാര്യം അയല്‍വാസി രാമചന്ദ്രന്‍ വെളിപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ കാപ്പില്‍ പുഴയോട് ചേര്‍ന്ന വയലിലാണ് പോലീസ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷമാണ് മൃതദേഹം പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചത്.
പത്മനാഭന്റെ വസ്ത്രങ്ങളും ഫോട്ടോയും കണ്ടാണ് വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. രോഹിണിയാണ് ഭാര്യ. മക്കള്‍: പവിത്രന്‍, സുധീഷ്, സുനിത, സുജാത. മരുമക്കള്‍: വസന്തന്‍ സുള്ള്യ, രാജേഷ് ഹൊസങ്കടി. സഹോദരങ്ങള്‍: അപ്പു, സഞ്ജീവന്‍, ചന്ദ്രഹാസന്‍, കൃഷ്ണന്‍, സരോജിനി, കമല, സുന്ദരി.

Keywords : Udma, Mangad, Death, Obituary, Police, Bekal, Pathmanabha, River.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067