 |
Nafeesa |
ബദിയഡുക്ക: അര്‍ബുദ രോഗത്തിന് കീഴടങ്ങിയ ചര്‍ളടുക്കയിലെ കെ.ടി. നഫീസ (46) വേദനയുടെ ലോകത്തുനിന്നും യാത്രയായി. അര്‍ബുദരോഗം ബാധിച്ച് വര്‍ഷങ്ങളോളമായി കിടപ്പിലായിരുന്നു. വീട്ടുജോലി ചെയ്താണ് നഫീസ ജീവിതം കരുപ്പിടിപ്പിച്ച് വന്നത്. ഇതിനിടയിലാണ് രോഗം തളര്‍ത്തിയത്. വിവിധ ആശുപത്രികളില്‍ ചികിത്സയും ശാസ്ത്രകിയയും നടത്തി വന്നിരുന്നു. ഇതിനിടയില്‍ ശരീരം ശോഷിച്ച് രോഗകിടക്കയിലാവുകയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് അസുഖം കുറച്ച് ഭേദമായെങ്കിലും രോഗം നഫീസ മരണത്തിന്റെ അടിത്തട്ടിലേക്ക് വലിച്ചുകൊണ്ടുപോകുകയായിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് നഫീസക്ക് ധനസഹായം നല്‍കിയിരുന്നു. പരേതനായ കെ.ടി. മുഹമ്മദ്-മറിയമ്മ ദമ്പതികളുടെ മകളാണ്. വിവാഹിതയായെങ്കിലും ദാമ്പത്യം ദീര്‍ഘകാലം നിലനിന്നില്ല. സഹോദരങ്ങള്‍: ഇബ്രാഹിം, അബൂബക്കര്‍, ഹസൈനാര്‍, അബ്ദുല്‍ ഖാദര്‍, ആയിഷ, സഫിയ.
ചര്‍ളടുക്ക ബദ്രിയ്യ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടത്തി.
Keywords: kasaragod, Badiyadukka, Woman, Obituary,