അരിമുറുക്കും കടലയും ഇഞ്ചിമുട്ടായിയുമായി ഉപ്പള അബ്ബാസ് ഇനി വരില്ല
Jul 3, 2018, 17:32 IST
മേല്‍പ്പറമ്പ്:(www.kasargodvartha.com 03/07/2018) അരിമുറുക്കും കടലയും ഇഞ്ചിമുട്ടായിയുമായി ഉപ്പള അബ്ബാസ് (71) ഇനി വരില്ല. ട്രെയിനില്‍ കണ്ണൂര്‍ മുതല്‍ മംഗളൂരിവരെ യാത്ര ചെയ്യുന്ന ഏതൊരാള്‍ക്കും അബാസിനെ ഓര്‍മ്മയില്ലാതിരിക്കില്ല. നിറഞ്ഞ ചിരിയുമായി എത്തുന്ന അബാസില്‍ നിന്ന് കപ്പലണ്ടിയും ഇഞ്ചിമുട്ടായും മറ്റും വാങ്ങാന്‍ മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ തിരക്കുകൂട്ടാറുണ്ടായിരുന്നു.
10 ദിവസമായി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അബാസ് കഴിഞ്ഞ ദിവസമാണ് ഡിസാചാര്‍ജ് വാങ്ങി വീട്ടിലെത്തിയത്. എന്നാല്‍ ചൊവ്വാഴ്ച്ച രാവിലെ പെട്ടെന്ന് മരണം സംഭവിക്കുകയായിരുന്നു. ഉപ്പള സ്വദേശിയായ ഇദ്ദേഹം കീഴുരില്‍ വിവാഹം കഴിച്ച് 40 വര്‍ഷത്തോളമായി താമസിച്ചു വരികയായിരുന്നു.
ഭാര്യ; സാറ, മക്കള്‍: ആരിഫ്, കബീര്‍, സാജിദ്, സാഹിറ, മിസിരിയ, സാനിബ
മരുമക്കള്‍: അസീസ് കുഞ്ചത്തൂര്‍, സര്‍ഫറാസ് തയലങ്ങാടി, നൗഷാദ് മണ്ടലിപ്പാറ, മൈമൂന
സഹോദരങ്ങള്‍: മൂസ, പരേതനായ മുഹമ്മദ് കുഞ്ഞി, ശരീഫ്, കുഞ്ഞാമിന, അയിഷാബീ, കദീജ, സുബൈദ
മൃതദേഹം കീഴൂര്‍ ജമാഅത്ത് അങ്കണത്തില്‍ കബറടക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Melparamba, Kasaragod, Kerala, Hospital, Deadbody, Obituary,Abbas passed away