അമ്മ വൃക്ക നല്‍കിയിട്ടും അരുണിന്റെ ജീവന്‍ രക്ഷിക്കാനായില്ല
Mar 31, 2016, 21:30 IST
നീലേശ്വരം: (www.kasargodvartha.com 31/03/2016) ഇരു വൃക്കകളും തകരാറിലായതിനെത്തുടര്‍ന്ന് അമ്മയുടെ വൃക്ക പകുത്തുനല്‍കിയിട്ടും മകന്റെ ജീവന്‍ രക്ഷിക്കാനായില്ല. പരപ്പ കാരാട്ടെ ബെന്നി ജോസഫ് - ഡെയ്‌സി ദമ്പതികളുടെ മകന്‍ അരുണാണ് (10) ഒടുവില്‍ വിധിക്ക് കീഴടങ്ങിയത്.
പരപ്പ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നാലാം ക്ലാസില്‍ പടിക്കുമ്പോഴാണ് അരുണിനെ രോഗം പിടികൂടിയത്. ഒടുവില്‍ നാട്ടുകാരുടെ സഹായത്തോടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എട്ടു ലക്ഷം രൂപയാണ് അരുണിനായി നാട്ടുകാര്‍ ശേഖരിച്ചത്. അരുണിന്റെ മരണം നാടിനെയാകെ സങ്കടത്തിലാഴ്ത്തി.
Keywords : Nileshwaram, Death, Obituary, Student, Hospital, Treatment, Natives, Kasaragod, Arun.