അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച അജ്ഞാതന്‍ മരണപ്പെട്ടു
Aug 16, 2016, 10:17 IST
കാസര്‍കോട്: (www.kasargodvartha.com 16/08/2016) അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അജ്ഞാതന്‍ മരണപ്പെട്ടു. വിദ്യാനഗറില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട 45 വയസ് പ്രായംതോന്നിക്കുന്ന ആളെ തിങ്കളാഴ്ച ഉച്ചയോടെ പോലീസ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. രാത്രി 11 മണിയോടെയാണ് മരണം സംഭവിച്ചത്.
മെറൂണ്‍ കളര്‍ ലുങ്കിയും ഇളംചുവപ്പ് ചെക്ക് ഷര്‍ട്ടുമാണ് വേഷം. പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണപ്പെട്ട ആളെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു. വിവരങ്ങള്‍ ലഭിക്കുന്നവര്‍ കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന്റെ 04994 230100 എന്ന നമ്പറില്‍ ബന്ധപ്പെടണം.
ശ്രദ്ധിക്കുക:
സാധാരണ രീതിയില്‍ ഇത്തരം ചിത്രങ്ങള്‍ കാസര്‍കോട് വാര്‍ത്ത പ്രസിദ്ധീകരിക്കാറില്ല. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ തിരിച്ചറിയല്‍ ആവശ്യത്തിനായി മാത്രം ഉപയോഗിക്കുന്ന ഇതുപോലുള്ളവ ദയവായി ലോലഹൃദയങ്ങള്‍ക്ക് ഷെയര്‍ചെയ്യുകയോ കൈമാറുകയോ അരുത് - ടീം കാസര്‍കോട് വാര്‍ത്ത

Keywords: Unknown man, Kasaragod, Kerala, Obituary, Death, Police, Hospital, Unknown man dead