city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അധ്യാപികയെ കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തി; 'തൊട്ട് മുമ്പ് വരെ ഓൺലൈൻ ക്ലാസ് എടുത്തിരുന്നു'

ഒടയഞ്ചാൽ: (www.kasargodvartha.com 28.10.2021) അധ്യാപികയെ കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തി. അടോട്ട് കയ ജി ഡബ്ള്യു എൽപി സ്‌കൂൾ അധ്യാപികയായ കള്ളാർ ചുള്ളിയോട്ടെ മാധവിയാണ് (46) മരിച്ചത്. ബുധനാഴ്ച രാത്രി 8.15 വരെ വിദ്യാർഥികൾക്ക് മാധവി ഓൺലൈൻ ക്ലാസ് എടുത്തിരുന്നു. ഇതിനിടയിൽ വയ്യെന്ന് പറഞ്ഞു ക്ലാസ് അവസാനിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.

 
അധ്യാപികയെ കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തി; 'തൊട്ട് മുമ്പ് വരെ ഓൺലൈൻ ക്ലാസ് എടുത്തിരുന്നു'



ഇവരുടെ ഭർത്താവ് ബാബു നേരത്തെ മരണപ്പെട്ടിരുന്നു. ദമ്പതികൾക്ക് മക്കൾ ഉണ്ടായിരുന്നില്ല. തനിച്ചായിരുന്നു മാധവി താമസിച്ചിരുന്നത്. അതിനാൽ സഹോദരന്റെ മകൻ രാത്രിയിൽ കിടക്കാൻ വരുമായിരുന്നു.

ബുധനാഴ്ച രാത്രി ഒമ്പതരയോടെ സഹോദര പുത്രൻ വീട്ടിലെത്തിയപ്പോഴാണ് മാധവിയെ വീണുകിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ അയൽവാസികളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ് മോർടെം നടത്തി.


Keywords:  Kerala, Kasaragod, News, Top-Headlines, Teacher, Death, Obituary, Class, Students, Teacher found dead

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia