ചെയർപേഴ്സൺ തെരെഞ്ഞടുപ്പിൽ പറ്റിയ അബദ്ധം വൈസ് ചെയർമാൻ തെരെഞ്ഞെടുപ്പിൽ തിരുത്തി ലീഗ് വനിതാ അംഗങ്ങൾ; ഐ എൻ എൽ പ്രതിനിധിക്ക് വോട് ചെയ്തില്ല; ബി ജെ പി അംഗങ്ങളും മാറ്റിക്കുത്തി
Dec 28, 2020, 22:47 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.12.2020) തിങ്കളാഴ്ച രാവിലെ നടന്ന ചെയർപേഴ്സൺ തെരെഞ്ഞടുപ്പിൽ പറ്റിയ അബദ്ധം ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് ചെയർമാൻ തെരെഞ്ഞെടുപ്പിൽ തിരുത്തി ലീഗ് വനിതാ അംഗങ്ങൾ. ഐ എൻ എൽ പ്രതിനിധിക്ക് അവർ വോട് ചെയ്തില്ല.
വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ബില്‍ടെക് അബ്ദുല്ലയ്ക്ക് എല്‍ഡിഎഫിന്റെ 24 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളു. യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച കോണ്‍ഗ്രസിലെ ടി കെ ബനീഷ് രാജിന് 13 വോട്ടുകളും കിട്ടി.
ബിജെപി അംഗങ്ങളും ചെയർപേഴ്സൺ തെരെഞ്ഞടുപ്പിൽ വരുത്തിയ അബദ്ധം വൈസ് ചെയർമാൻ തെരെഞ്ഞടുപ്പിൽ തിരുത്തി. ബി ജെ പിയുടെ വൈസ് ചെയർമാൻ സ്ഥാനാര്‍ഥിയായി മത്സരിച്ച എം ബല്‍രാജിന് ആറു വോട്ടുകളും ലഭിച്ചു. ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ അമളി പറ്റിയ ലീഗ് - ബിജെപി അംഗങ്ങള്‍ തിരുത്തിയതോടെയാണ് അതാത് മുന്നണികൾക്ക് കൃത്യമായ വോടുകള്‍ തന്നെ ലഭിച്ചത്. വന്ദനയുടെ വോടു കൂടി ലഭിച്ചതോടെ ബിജെപിയുടെ വോടുകള്‍ ആറായി ഉയരുകയും ചെയ്തു.

ലീഗിന്റേതടക്കം വോടുകൾ നേടി കെ വി സുജാത ചെയർപേഴ്സണായി രാവിലെ തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. മുസ്ലിം ലീഗ് അംഗങ്ങളുടെ നോട്ടപ്പിശകില്‍ രണ്ടു വോട് കൂടുതല്‍ നേടിയാണ് സിപിഎമിലെ കെ വി സുജാത കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടു ബിജെപി അംഗങ്ങളുടെയും ഒരു ലീഗ് അംഗത്തിന്‍റെയും വോട് അസാധുവായിരുന്നു.
ഇടതു സ്വതന്ത്രരുള്‍പ്പെടെ 24 അംഗങ്ങളാണ് എല്‍ഡിഎഫിന് നഗരസഭയിലുള്ളത്. എന്നാല്‍ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ ലീഗ് വനിതാ അംഗങ്ങളായ ഒന്നാം വാര്‍ഡില്‍ നിന്നുള്ള അസ്മ മാങ്കൂല്‍, 27-ാം വാര്‍ഡില്‍ നിന്നുള്ള ഹസീന റസാഖ് എന്നിവര്‍ ബാലറ്റ് പേപ്പറിലെ കോളം മാറി എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വോടു ചെയ്യുകയായിരുന്നു. ഇതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച കെ വി സുജാത 26 വോട്ടുകള്‍ നേടി.
ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ലീഗിലെ ടി കെ സുമയ്യയ്ക്ക് പത്തു വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ. നഗരസഭയിലെ യുഡിഎഫ് അംഗബലം 13 ആണ്. ഇതില്‍ രണ്ടുപേര്‍ വോടുമാറി ചെയ്തതിനൊപ്പം 40-ാം വാര്‍ഡില്‍ നിന്നുള്ള സി എച്ച് സുബൈദയുടെ വോട് അസാധുവാകുകയും ചെയ്തതോടെയാണ് മൂന്നു വോട് കുറഞ്ഞത്.
ബിജെപി നോമിനിയായി മത്സരിച്ച കുസുമ ഹെഗ്ഡെയ്ക്ക് മൂന്നു വോടുകള്‍ മാത്രമേ ലഭിച്ചുള്ളൂ. അഞ്ച് അംഗങ്ങളാണ് ബിജെപിക്ക് നഗരസഭയിലുള്ളത്. ഇതില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എം ബല്‍രാജിന്റെയും എന്‍ അശോക് കുമാറിന്റെയും വോട് അസാധുവാകുകയായിരുന്നു. സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച ബൽരാജിന്‍റെ ഭാര്യ വന്ദന ബല്‍രാജ് ബാലറ്റ് പേപര്‍ വാങ്ങാതെ വോടെടുപ്പില്‍ നിന്നും വിട്ടുനിന്നിരുന്നു.
മുന്‍ നഗരസഭാ ചെയര്‍മാന്‍ വി വി രമേശനാണ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് കെ വി സുജാതയുടെ പേര് നിര്‍ദേശിച്ചത്. 20-ാം വാര്‍ഡില്‍ നിന്നുള്ള അംഗം കെ വി മായാകുമാരി പിന്‍താങ്ങി.
Keywords: Kerala, News, Kanhangad, Kanhangad-Municipality, Election, Top-Headlines, BJP, Muslim-league, LDF, Politics, Trending, Women members of the League correct the mistake made in the election of the Chairperson in the election of the Vice-Chairman.
< !- START disable copy paste -->