city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ചൊവ്വാഴ്ച്ച മുതല്‍ വീണ്ടും നിയന്ത്രണം; വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 വരെ മാത്രം തുറക്കാം, വാഹനങ്ങള്‍ ഒറ്റ ഇരട്ട നമ്പര്‍ പ്രകാരം സര്‍വീസ് നടത്തണം

വെള്ളരിക്കുണ്ട്: (www.kasargodvartha.com 10.08.2020) ബളാല്‍ ഗ്രാമപഞ്ചായത്തില്‍ തിങ്കളാഴ്ച സമ്പര്‍ക്കത്തിലൂടെ കോവിഡ് 19 സ്ഥിരീകരിച്ചതിനാല്‍ ചൊവ്വാഴ്ച മുതല്‍ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തും.

വെള്ളരിക്കുണ്ട് ടൗണ്‍ കൂടാതെ ബളാല്‍, പരപ്പ, മാലോം, കൊന്നക്കാട്, പുങ്ങംചാല്‍, വള്ളിക്കടവ്, എടത്തോട് തുടങ്ങിയ എല്ലാ ടൗണുകളിലും നിയന്ത്രണം ബാധകമായിരിക്കും.

ചൊവ്വാഴ്ച മുതല്‍ ടാക്‌സി ഉള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങള്‍ നമ്പര്‍ കോഡ് പ്രകാരം മാത്രമേ സ്റ്റേഷന്‍ പരിധികളില്‍ സര്‍വീസ് നടത്തുവാന്‍ പാടുള്ളൂ.

നമ്പറിന്റെ അവസാനം ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ ചൊവ്വാഴ്ച്ചയും ഇരട്ട അക്ക നമ്പര്‍ വാഹനങ്ങള്‍ ബുധനാഴ്ചയും സര്‍വീസ് നടത്താം. പോലീസിന്റെ അറിയിപ്പ് ഉണ്ടാകുംവരെ ഈ സംവിധാനം തുടരും. വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റമുണ്ടാകും.

വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ചൊവ്വാഴ്ച്ച മുതല്‍ വീണ്ടും നിയന്ത്രണം; വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 വരെ മാത്രം തുറക്കാം,  വാഹനങ്ങള്‍ ഒറ്റ ഇരട്ട നമ്പര്‍ പ്രകാരം സര്‍വീസ് നടത്തണം


രാവിലെ പത്തു മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ മാത്രം അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം.

ആളുകള്‍ അനാവശ്യമായി ടൗണുകളില്‍ എത്തരുത് എന്നും രോഗവ്യാപനം തടയാന്‍ എല്ലാവരും സഹകരിക്കമമെന്നും അല്ലെങ്കില്‍ പോലീസ് നടപടി നേരിടേണ്ടി വരുമെന്നും വെള്ളരിക്കുണ്ട് സിഐ കെ പ്രേംസദന്‍, എസ്.ഐ. ശ്രീദാസ് പുത്തൂര്‍ എന്നിവര്‍ അറിയിച്ചു.

നിലവില്‍ രോഗം സ്ഥിരീകരിച്ച മൂന്ന് പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് കോവിഡ് 19-പകർന്നത്.
ഇവരുടെ റൂട്ട് മാപ്പ് പോലീസ് തയ്യാറാക്കി വരുന്നുണ്ട്.


ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വെള്ളരിക്കുണ്ട്  ഇടവക ദേവാലയത്തില്‍ ജനപങ്കാളിത്തത്തോടെയുള്ള വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുന്നതല്ല എന്നും ജാഗ്രതയും ശ്രദ്ധേയും വേണ്ട ഈ കാലഘട്ടത്തില്‍  പൊതുനിര്‍ദ്ദേശങ്ങളോട് തികഞ്ഞ ആദരവും സഹകരണവും അറിയിക്കാമെന്നും
വികാരി ഫാ. മാത്യു ഇളംതുരുത്തിപടവില്‍ അറിയിച്ചു.


Keywords: Kasaragod, Kerala, News, Vellarikundu, COVID-19, Police-station, Trending, vellarikkund police station limits are under control again from Tuesday

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia