യുഎഇയില്‍ 1,226 പേര്‍ക്ക് കൂടി കോവിഡ്; 24 മണിക്കൂറിനിടെ 668 പേര്‍ക്ക് രോഗമുക്തി, 5 മരണം
Nov 13, 2020, 16:43 IST
അബൂദബി: (www.kasargodvartha.com 13.11.2020) യുഎഇയില്‍ വെള്ളിയാഴ്ച 1,226 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ 147,961 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 668 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ 141,883 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
പുതുതായി അഞ്ച് പേര്‍ കൂടി കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. 528 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 5,550 കോവിഡ് രോഗികള്‍ ചികിത്സയിലുണ്ടെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 124,494 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.