city-gold-ad-for-blogger

റോഡിന്റെ വശങ്ങള്‍ അപകടക്കെണി

റോഡിന്റെ വശങ്ങള്‍ അപകടക്കെണി
അപകട ഭീഷണിയുയര്‍ത്തുന്ന നുള്ളിപ്പാടി ദേശീയ പാതയോരം  
കാസര്‍കോട്: റോഡിന്റെ വശങ്ങള്‍ നിരപ്പാക്കാത്തത് അപകടങ്ങള്‍ക്ക് വഴി വെക്കുന്നു. റോഡിന്റെ വശങ്ങള്‍ മണ്ണിട്ടു നിരപ്പാക്കി റോഡിന് സമമാക്കാത്തതു മൂലം നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്.
ഒരു വര്‍ഷം മുമ്പ് ടാറിങ്ങ് നടത്തിയ കാസര്‍കോട്- ചട്ടഞ്ചാല്‍ റോഡിനിരുവശവും വന്‍ കുഴിയാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇരുചക്രവാഹന യാത്രക്കാരും, ഓട്ടോ യാത്രക്കാരുമാണ് ഇതു മൂലം ഏറെ ദുരിതമനുഭവിക്കുന്നത്. കരാറെടുക്കുന്നവര്‍ റോഡ് ടാറിംഗ് മാത്രം നടത്തി അനുബന്ധ ജോലികള്‍ നടത്താതെ പോകുന്നതാണ് ഈ അവസ്ഥയ്ക്ക് പ്രധാന കാരണം.


ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി തൊഴിലാളികളെ വെച്ച് ദേശീയപാതയ്ക്കിരുവശത്തുമുള്ള കാടുകള്‍ ചിലയിടങ്ങളില്‍ വെട്ടിത്തളിച്ചിട്ടുണ്ടെങ്കിലും അപകടക്കെണിയുയര്‍ത്തുന്ന വശങ്ങളിലെ കുഴികള്‍ നികത്തുന്നതിന് നടപടിയൊന്നുമുണ്ടാകുന്നില്ല. ദേശീയ പാതയ്ക്ക് ഇരുവശത്തും വെള്ളം ഒഴുകിപ്പോകുവാനുള്ള ഓവുചാലുകള്‍ പോലും പലയിടത്തുമില്ല. ഇതു കാരണം മഴക്കാലങ്ങളില്‍ റോഡില്‍ വീഴുന്ന വെള്ളം വശങ്ങളിലെ മണ്ണും കല്ലും ഒലിച്ച് പോകുന്നതിന് കാരണമാകുന്നു.
റോഡരികിലെ കുഴിയിലേക്ക് വാഹനങ്ങള്‍ തെന്നിവീണാല്‍ യാത്രക്കാര്‍ റോഡിലേക്ക് തെറിച്ച് വീഴുകയും മറ്റു വാഹനങ്ങള്‍ക്കടിയില്‍പ്പെടാന്‍ സാധ്യത ഏറെയാണ്. ഇരു ചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരാണ് ഇത്തരത്തില്‍ അപകടത്തില്‍പ്പെടുന്നവരില്‍ ഏറെയും. ഇക്കാര്യത്തില്‍ പി.ഡബ്ല്യു. ഡി അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന അനാസ്ഥ വാഹനയാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്.

-സുബൈര്‍ പള്ളിക്കാല്‍

Keywords: Road-damage, Kasaragod, chattanchal

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia