city-gold-ad-for-blogger

ഇവര്‍ പുങ്ങംചാലിന്റെ യുവ സേന; കോവിഡിനെ തുരത്തുന്നത് വരെ വിശ്രമമില്ല

പുങ്ങംചാല്‍: (www.kasargodvartha.com 29.04.2020) പുങ്ങംചാല്‍ എന്ന പരിചിതമല്ലാത്ത പേര് കേട്ടാല്‍ ചിലര്‍ ഒന്ന് നെറ്റി ചുളിക്കും, മറ്റുചിലര്‍ ആ പേരിനെ നെഞ്ചോട് ചേര്‍ക്കും. വെസ്റ്റ് എളേരി പഞ്ചായത്തിലെ നയന മനോഹര ഗ്രാമമാണ് പുങ്ങംചാല്‍. പുഴകള്‍, അരുവികള്‍, തോടുകള്‍, വയല്‍ വരമ്പുകള്‍, അമ്പലങ്ങള്‍, പള്ളികള്‍ എല്ലാം കൂടി സംഗമിക്കുന്ന പുങ്ങംചാല്‍ എന്ന കൊച്ചു ഗ്രാമത്തില്‍ നിന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത് ഏഴ് പേരാണ്.

ആറുപേരും ചെറുപ്പക്കാര്‍. എല്ലാവരും ആരോഗ്യ മേഖലകളില്‍ ജോലി ചെയ്യുന്നവരും. മെഡിക്കല്‍ ഓഫീസര്‍ മുതല്‍ തുടങ്ങന്നു പുങ്ങംചാലിന്റെ കരസ്പര്‍ശം. പുങ്ങംചാലിലെ പുത്തന്‍ പുരയില്‍ പ്രസന്നന്‍ - സുലോചന ദമ്പതികളുടെ മകന്‍ പ്രജിത്തിന്റെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു നടക്കേണ്ടിയിരുന്നത്. ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് ഇരിയണ്ണി സ്വദേശി പി ശ്വേതയായിരുന്നു വധു.

വീട്ടുകാര്‍ തമ്മില്‍ പറഞ്ഞുറപ്പിച്ച വിവാഹ ദിവസം രണ്ട് പേരും പോയത് തങ്ങളുടെ ജോലി നിറവേറ്റാനായിരുന്നു. ജില്ലാ കോവിഡ് കണ്‍ട്രോള്‍ സെല്ലിലാണ് പ്രജിത്തിന് ജോലി. കോവിഡ് പ്രതിരോധത്തില്‍ സജീവമായി ഇടപെടുന്ന കൊടിയംകുണ്ടില്‍ തമ്പാന്റെ മകന്‍ ഡോക്ടര്‍ വിഷ്ണു  കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറാണ്.

പുങ്ങംചാലിലെ എരോല്‍ ബാലകൃഷ്ണന്റെമക്കളായ പ്രിയദര്‍ശനും സഹോദരന്‍. ദേവദര്‍ശനും എണ്ണപ്പാറ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ജോലി ചെയ്യുന്നു. മാത്യുവിന്റെ മകള്‍ രശ്മിയും നര്‍ക്കിലക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന തങ്കച്ചന്റെ മകന്‍ സുരേഷും പുങ്ങംചാലിന്റെ അഭിമാനമായി മാറുകയാണ്.

പ്രജിത്തിന്റെ ഭാവി വധു ശ്വേതയും പ്രിയദര്‍ശന്റെ ഭാര്യ സൗമ്യയും ആരോഗ്യ മേഖലകളില്‍ പുങ്ങം ചാലിന്റെ മരുമക്കളുമാണ്. പ്രിയദര്‍ശന്റെ ഭാര്യ നര്‍ക്കിലക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സ്റ്റാഫ് നേഴ്സ് ആണ്. എല്ലാവരും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളിയാണെന്നത് നാടിന് അഭിമാനമാണ്. കോവിഡിനെ തുരത്തുന്നത് വരെ തങ്ങള്‍ക്ക് വിശ്രമമില്ലെന്ന് ഇവര്‍ വ്യക്തമാക്കുന്നു.

സുധീഷ് പുങ്ങംചാൽ

ഇവര്‍ പുങ്ങംചാലിന്റെ യുവ സേന; കോവിഡിനെ തുരത്തുന്നത് വരെ വിശ്രമമില്ല

Keywords: Kasaragod, Kerala, news, COVID-19, Top-Headlines, Trending, These are the Heros of Pungamchal

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia