10 കോടി രൂപയില്‍ താഴെ വെട്ടിപ്പ് നടന്ന സോളാര്‍ കേസ് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത് രണ്ടു കോടിയോളം രൂപ
Nov 7, 2020, 09:19 IST
തിരുവനന്തപുരം: (www.kvartha.com 07.11.2020) 10 കോടി രൂപയില്‍ താഴെ വെട്ടിപ്പ് നടന്ന സോളര്‍ കേസ് അന്വേഷിക്കാന്‍ ജസ്റ്റിസ് ശിവരാജന്റെ നേതൃത്വത്തില്‍ നിയമിക്കപ്പെട്ട ജുഡീഷ്യല്‍ കമ്മിഷനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത് രണ്ടു കോടിയോളം രൂപയെന്ന് വിവരാവകാശരേഖ. ആകെ 1.77 കോടി രൂപയാണ് കേസ് അന്വേഷണത്തിനായി സര്‍ക്കാര്‍ ചെലവിട്ടത്.
നാലുവര്‍ഷം നീണ്ട പ്രവര്‍ത്തന കാലയളവില്‍ കമ്മിഷന്‍ ചെയര്‍മാന്റെയും മറ്റു അംഗങ്ങളുടെയും ശമ്പളവും മറ്റു ചെലവുകളും ഉള്‍പ്പടെയാണ് ഇത്രയും തുക ചെലവായത്. ചെലവിന്റെ വിശദാംശങ്ങള്‍ തരംതിരിച്ച് സൂക്ഷിച്ചിട്ടില്ലെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.

ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് കിട്ടി മൂന്നുവര്‍ഷം കഴിഞ്ഞിട്ടും ശുപാര്‍ശകള്‍ നടപ്പായില്ലെന്നും വിവരാവകാശരേഖയില്‍ പറയുന്നു. പരാതിക്കാരില്‍ നിന്ന് ടീം സോളര്‍ 10 കോടിയില്‍ താഴെ തുക തട്ടിയെടുത്തുവെന്നാണ് കേസ്. കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശ കണക്കിലെടുത്ത് പൊലീസ് നടത്തുന്ന അന്വേഷണം പുരോഗമിക്കുന്നുവെന്നും വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നു.
Keywords: The state government has spent around Rs 2 crore to probe the solar case where less than Rs 10 crore was laundered, Thiruvananthapuram, News, Top-Headlines, Police, Trending, Kerala.