ലോക്ഡൗണ്‍; കൂട്ടുകാരനെ അപാര്‍ട്ട്‌മെന്റിലെത്തിക്കാന്‍ സ്യൂട്ട്‌കേസിലാക്കി, ഒടുവില്‍...
Apr 13, 2020, 11:26 IST
മംഗളൂരു: (www.kasargodvartha.com 13.04.2020) ലോക്ഡൗണിലെ ബോറടി മാറ്റാന്‍ കൂട്ടുകാരനെ അപാര്‍ട്ട്‌മെന്റിലെത്തിക്കാന്‍ സ്യൂട്ട്‌കേസിലാക്കി കൊണ്ടുവരാന്‍ 17കാരന്റെ ശ്രമം. മംഗളൂരുവിലെ ബല്‍മട്ട ആര്യസമാജം റോഡിലുള്ള അപ്പാര്‍ട്ട്മെന്റിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പുറത്തുനിന്നുള്ളവരെ ലോക്ഡൗണിനെ തുടര്‍ന്ന് ഈ അപ്പാര്‍ട്ട്മെന്റിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. കൗമാരക്കാരനേയും സുഹൃത്തിനേയും പലതവണ ഗേറ്റില്‍വെച്ച് വാച്ച്മാന്‍ തടയുകയും ചെയ്തിരുന്നു. ഇതോടെയാണ് കൂട്ടാകരനെ അപാര്‍ട്ട്‌മെന്റിലെത്തിക്കാന്‍ 'മറ്റൊരുവഴി' തേടിയത്.
ട്രോളി ബാഗില്‍ കൂട്ടുകാരനെ കടത്തി ഉരുട്ടിക്കൊണ്ടുവരികയെന്ന ബുദ്ധി ആദ്യഘട്ടത്തില്‍ വിജയമായിരുന്നു. വാച്ച്മാന്റെ പരീക്ഷണം കഴിഞ്ഞ് ഇരുവരും വിജയകരമായി ലിഫ്റ്റ് വരെയെത്തി. പക്ഷേ ഇതിനിടെ ട്രോളി ബാഗിനുള്ളില്‍ കൂനിക്കൂടിയിരുന്ന് ശ്വാസം മുട്ടിയ പതിനേഴുകാരന്‍ ഇളകി തുടങ്ങി. ലിഫ്റ്റ് കാത്തു നിന്നവരുടേയും മറ്റു താമസക്കാരുടേയും ശ്രദ്ധയില്‍ ഈ ഇളക്കം പെട്ടതോടെ ബഹളമായി. തുടര്‍ന്നാണ് ഇരുവരും കുടുങ്ങിയത്.
ഓടിയെത്തിയ കാവല്‍ക്കാരനും അപാര്‍ട്ട്മെന്റിലെ മറ്റു താമസക്കാരുമൊക്കെ ചേര്‍ന്ന് ട്രോളി ബാഗ് തുറന്നപ്പോള്‍ അതിനകത്തൊരു പതിനേഴുകാരന്‍ ചുരുണ്ടിരിക്കുന്നു. അപാര്‍ട്ട്മെന്റ് അധികൃതര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി ഇരുവരേയും കൊണ്ടുപോയി. പിന്നീട് താക്കീത് നല്‍കി ഇരുവരേയും മാതാപിതാക്കള്‍ക്കൊപ്പം വിടുകയായിരുന്നു. ലോക്ഡൗണ്‍ ലംഘിച്ചെന്ന കുറ്റത്തിന് ഇരുവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
Keywords: Mangalore, news, Top-Headlines, Trending, COVID-19, National, teen-takes-friend-in-suitcase-to-apartment-amid-lockdown
< !- START disable copy paste -->