കോവിഡ് ബാധിതനായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു
Oct 10, 2020, 12:53 IST
ആലക്കോട്: (www.kvartha.com 10.10.2020) കോവിഡ് ബാധിതനായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ആലക്കോട് പഞ്ചായത്ത് പരിധിയില്‍പ്പെട്ട ജോസന്‍ (13) ആണ് മരിച്ചത്. ശ്വാസതടസത്തെ തുടര്‍ന്ന് പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലിരിക്കെയായിരുന്നു അന്ത്യം. ഒക്ടോബര്‍ ആറിനാണ് കുട്ടി പരിശോധനയ്ക്ക് വിധേയമായത്. തുടര്‍ന്ന് എട്ടിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു.







