city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നഗരസഭയുടെ ദിശതെറ്റിച്ച ദിശാബോര്‍ഡുകളെല്ലാം വിവാദങ്ങള്‍ക്കൊടുവില്‍ മാറ്റിസ്ഥാപിച്ചു

കാസര്‍കോട്: (www.kasargodvartha.com 22.10.2019) നഗരസഭ ഭരണാധികാരികളുടെ ദിശതെറ്റിച്ച ദിശാബോര്‍ഡുകളെല്ലാം മാറ്റിസ്ഥാപിച്ചു. അഞ്ച് ലക്ഷം രൂപയുടെ പദ്ധതിപ്രകാരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആദ്യം സ്ഥാപിച്ച 11 ബോര്‍ഡുകളാണ് വിവാദങ്ങള്‍ക്കൊടുവില്‍ മാറ്റിസ്ഥാപിച്ചത്. കാസര്‍കോട് നഗരത്തിലെത്തുന്നവര്‍ക്ക് ദിശയറിയാനായി സ്ഥാപിച്ച ബോര്‍ഡുകളില്‍ ദിശസൂചിക രേഖപ്പെടുത്തിയത് ചെറിയ അക്ഷരങ്ങളിലായതാണ് പ്രതിഷേധത്തിനിടയാക്കിയത്.

ഒറ്റനോട്ടത്തില്‍ ആര്‍ക്കും വായിച്ചെടുക്കാന്‍ സാധിക്കാത്ത രീതിയിലായിരുന്നു ആദ്യം ബോര്‍ഡ് സ്ഥാപിച്ചത്. ഒരു ചെറിയ ബോര്‍ഡില്‍ തന്നെ മലയാളം, ഇംഗ്ലീഷ്, കന്നഡ ഭാഷകളിലായി എട്ടുവരെ സ്ഥലങ്ങളാണ് അടയാളപ്പെടുത്തിയിരുന്നത്. നായന്മാര്‍മൂല, പുതിയ ബസ് സ്റ്റാന്‍ഡ് മലബാര്‍ ഗോള്‍ഡിന് മുന്‍വശം, അശ്വിനി നഗര്‍ കൊച്ചിന്‍ ബേക്കറിക്ക് മുന്‍വശം, കറന്തക്കാട് ഫയര്‍ ഫോഴ്‌സ് ഓഫീസിന് സമീപം, അടുക്കത്ത്ബയല്‍ പാലത്തിന് സമീപം, റെയില്‍വെ സ്റ്റേഷന്‍, തളങ്കര ദീനാര്‍, എംജി റോഡില്‍ മൂന്ന് ബോര്‍ഡുകള്‍, ചെമ്മനാട് പാലത്തിന് സമീപം എന്നിങ്ങനെ മുനിസിപ്പാലിറ്റി പരിധിയില്‍ ആകെ 11 ദിശാബോര്‍ഡുകളാണ് സ്ഥാപിച്ചത്.

നഗരസഭയുടെ ദിശതെറ്റിച്ച ദിശാബോര്‍ഡുകളെല്ലാം വിവാദങ്ങള്‍ക്കൊടുവില്‍ മാറ്റിസ്ഥാപിച്ചു


അഞ്ച് ലക്ഷം രൂപയുടെ പദ്ധതി ആര്‍ക്കും ഉപകാരമില്ലാത്ത രീതിയില്‍ നടത്തിയത് വിമര്‍ശിച്ച് ആദ്യം  സോഷ്യല്‍ മീഡിയയും പിന്നീട് മാധ്യമങ്ങളും നഗരസഭയ്‌ക്കെതിരെ രംഗത്തെത്തിയതോടെ വൈസ് ചെയര്‍മാന്‍ എല്‍ എ മഹ് മൂദ് ഹാജിയാണ് 40,000 രൂപ ചെലവിട്ട് ബോര്‍ഡുകളില്‍ അക്ഷരങ്ങള്‍ വലുതായി കാണുന്ന തരത്തില്‍ നന്നാക്കിയത്. നിലവില്‍ ഇംഗ്ലീഷില്‍ മാത്രമായി മൂന്ന് സ്ഥലങ്ങളാണ് ദിശാബോര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം ദിശ വായിച്ച് മനസിലാക്കാന്‍ പ്രയാസമാണെന്ന ആക്ഷേപം ഉയര്‍ന്നതിനാലാണ് ബോര്‍ഡുകള്‍ മാറ്റിസ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നും പഴയ പദ്ധതിയില്‍ തന്നെ ഉള്‍പ്പെടുത്തിയാണ് ബോര്‍ഡുകളില്‍ അക്ഷരങ്ങള്‍ വലുതായി കാണുന്ന തരത്തില്‍ നന്നാക്കിയതെന്നുമാണ് ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിമിന്റെ വിശദീകരണം. എന്നാല്‍ വൈസ് ചെയര്‍മാന്‍ എല്‍ എ മഹ് മൂദ് ഹാജി സ്വന്തം ചെലവില്‍ ബോര്‍ഡുകള്‍ നന്നാക്കുകയായിരുന്നുവെന്ന് കൗണ്‍സിലര്‍ ഹമീദ് ബെദിര കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

10 ദിവസം കൊണ്ടാണ് ബോര്‍ഡുകള്‍ മാറ്റിസ്ഥാപിച്ചത്. തിരക്കൊഴിഞ്ഞ സമയങ്ങളിലും ഞായറാഴ്ചകളിലുമായാണ് പണി നടത്തിയത്. മൂന്ന് മാസം മുമ്പ് ആരംഭിച്ച ജോലിയാണ് രണ്ടാഴ്ച മുമ്പ് പൂര്‍ത്തിയാക്കിയത്. ഇതിനുപിന്നാലെയാണ് പ്രതിഷേധം അലയടിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, Municipality, Karandakkad, Trending, Sign Boards replaced after correction   < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia