ദക്ഷിണ കന്നട ജില്ലയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോടിംഗ് യന്ത്രങ്ങളില്ലാതെ രണ്ടു ഘട്ടങ്ങളില്‍
Dec 7, 2020, 21:05 IST
മംഗളൂറു: (www.kasargodvartha.com 06.12.2020) ദക്ഷിണ കന്നട ജില്ലയില്‍ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ ഡിസംബര്‍ 22,29 തീയതികളില്‍ വോടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കാതെ രണ്ടു ഘട്ടങ്ങളിലായി നടക്കും. 220 പഞ്ചായത്തുകളിലെ 3222 വാര്‍ഡുകളില്‍ തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ ആരംഭിച്ചതായി ജില്ല ഡെപ്യൂടി കമീഷണര്‍ ഡോ. കെ വി രാജേന്ദ്ര, അഡീ. ഡെപ്യൂടി കമ്മീഷണര്‍ എം ജെ രൂപ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
ഒന്നാം ഘട്ടം 106, രണ്ടാം ഘട്ടം 114 എന്നിങ്ങിനെയാവും തെരഞ്ഞെടുപ്പ്. ജില്ലയില്‍ 5, 26, 288 സ്ത്രീകള്‍, 5, 12, 808 പുരുഷന്മാര്‍ എന്നിങ്ങിനെ 10, 39, 096 വോടര്‍മാരാണുള്ളത്. അസി. കമീഷണര്‍മാര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കുമാവും ബാലറ്റുകടലാസുകളുടെ അച്ചടിച്ചുമതല.
Keywords: Mangalore, news, Karnataka, Voters list, Local-Body-Election-2020, Trending, Polling for 220 gram panchayats to be held in two phases Dec 22, 27' - DC