പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് അസുഖം പെട്ടെന്ന് ഭേദമാകട്ടെയെന്ന ട്വീറ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡെല്‍ഹി: (www.kasargodvartha.com 21.03.2021) പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് അസുഖം പെട്ടെന്ന് ഭേദമാകട്ടെയെന്ന ട്വീറ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് ബാധിച്ച ഇമ്രാന്‍ ഖാനന്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. ശനിയാഴ്ചയാണ് ഇമ്രാന്‍ഖാന് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ്- 19 എത്രയും വേഗത്തില്‍ ഭേദമാകാന്‍ ആശംസിക്കുന്നു-എന്നാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ് ഇമ്രാന്‍ ഖാനെന്ന് പാകിസ്ഥാന്‍ ആരോഗ്യ ഉന്നത ഉദ്യോഗസ്ഥന്‍ ഫൈസല്‍ സുല്‍ത്താന്‍ അറിയിച്ചു.
വ്യാഴാഴ്ചയാണ് ഇമ്രാന്‍ ഖാന്‍ വാക്സിനേഷന്‍ സ്വീകരിച്ചത്. മാസ്‌ക് പോലും ധരിക്കാതെ ഇമ്രാന്‍ ഖാന്‍ നിരവധി പരിപാടികളില്‍ പങ്കെടുത്തിരുന്നെന്ന് റോയിടേഴ്സ് റിപോര്‍ട്.
Keywords: News, National, India, New Delhi, Top-Headlines, Prime Minister, Narendra-Modi, Social-Media, COVID-19, Health, Trending, PM Modi Tweets Best Wishes To Imran Khan For 'Speedy Recovery From Covid'Best wishes to Prime Minister @ImranKhanPTI for a speedy recovery from COVID-19.
— Narendra Modi (@narendramodi) March 20, 2021