city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി അപകടം; വിമാനം രണ്ടായി പിളര്‍ന്നു

കോഴിക്കോട്: (www.kasargodvartha.com 07.08.2020) കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി അപകടം. വിമാനം രണ്ടായി പിളര്‍ന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടത്തില്‍ പൈലറ്റ് മരിച്ചതായി സ്ഥിരീകരിച്ചു. മറ്റു യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 

177 യാത്രക്കാരും 6 ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. ദുബൈയില്‍ നിന്നുമെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആണ് മഴകാരണം റണ്‍വേയില്‍ നിന്നും തെന്നി മാറി അപകടത്തില്‍പെട്ടത്. കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്.

കോഴിക്കോട് -മലപ്പുറം കളക്ടര്‍മാര്‍ കോഡിനേഷന്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ ശ്രീനിവാസ റാവു പറഞ്ഞു.

കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി അപകടം; വിമാനം രണ്ടായി പിളര്‍ന്നു
Keywords: Kerala, News, Karipur Airport, plane-skids-off-runway-at-airport-in-karipur

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia