city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ജാർഖൻഡ് മുഖ്യമന്ത്രി; സംസ്ഥാനത്ത് പെട്രോൾ വില 25 രൂപ കുറയ്ക്കും; പക്ഷേ ഒരു നിബന്ധനയുണ്ട്

റാഞ്ചി: (www.kasargodvartha.com 29.12.2021) ജാർഖൻഡിൽ പെട്രോൾ വില 25 രൂപ കുറയ്ക്കുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ അറിയിച്ചു. പെട്രോൾ വിലയിലെ കുറവ് 2022 ജനുവരി 26 മുതൽ നടപ്പാക്കും. അതേസമയം ഇരുചക്ര വാഹനങ്ങൾക്ക് മാത്രമായിരിക്കും ഈ ഇളവ്. പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും കീശ കാലിയാക്കി പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്നത് കണക്കിലെടുത്താണ് നടപടിയെന്ന് സർകാർ വിശദീകരിക്കുന്നു.
                                 
ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ജാർഖൻഡ് മുഖ്യമന്ത്രി; സംസ്ഥാനത്ത് പെട്രോൾ വില 25 രൂപ കുറയ്ക്കും; പക്ഷേ ഒരു നിബന്ധനയുണ്ട്

'പെട്രോളിന്റെയും ഡീസലിന്റെയും വില തുടർചയായി വർധിക്കുന്നു, ഇത് പാവപ്പെട്ടവരെയും ഇടത്തരം ജനങ്ങളെയുമാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. അതിനാൽ സംസ്ഥാന തലത്തിൽ ഇരുചക്ര വാഹനങ്ങൾക്ക് പെട്രോൾ ലിറ്ററിന് 25 രൂപ സർകാർ ഇളവ് നൽകും. ആനുകൂല്യം 2022 ജനുവരി 26 മുതൽ ആരംഭിക്കും' - ഹേമന്ത് സോറന് വേണ്ടി ജാർഖൻഡ് മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

നിലവിൽ ജാർഖൻഡിൽ പെട്രോൾ വില ലിറ്ററിന് 98.48 രൂപയാണ്. 25 രൂപ കുറയുമ്പോൾ ഇത് 73 രൂപയായി കുറയും. ഡെൽഹിയിൽ ഒരു ലിറ്റർ പെട്രോളിനും ഡീസലിനും യഥാക്രമം 95.41 രൂപയും 86.67 രൂപയുമാണ് വില. മുംബൈയിൽ പെട്രോൾ ലിറ്ററിന് 109.98 രൂപയും ഡീസൽ ലിറ്ററിന് 94.14 രൂപയുമാണ്.

സോറൻ സർകാർ ബുധനാഴ്ച രണ്ട് വർഷം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് വമ്പൻ പ്രഖ്യാപനം നടത്തിയത്. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സോറന്റെ ജെഎംഎമും കോൺഗ്രസും ലാലു പ്രസാദിന്റെ ആർജെഡിയും സഖ്യമായി മത്സരിച്ച് 81 അംഗ സഭയിൽ 47 സീറ്റുകളുമായി മികച്ച ഭൂരിപക്ഷം നേടിയാണ് അധികാരത്തിലെത്തിയത്.


Keywords: News, National, Top-Headlines, Trending, Petrol, Price, Government, Minister, Jharkhand, Petrol price cut by Rs. 25 a litre in Jharkhand.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia