city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാഹന പരിശോധന നടത്തുമ്പോള്‍ സഹപ്രവര്‍ത്തകനെ ഇടിച്ച് തെറിപ്പിച്ച് കടന്ന ബൈക്ക് യാത്രക്കാരനെ നിമിഷങ്ങള്‍ക്കകം പിന്തുടര്‍ന്ന് പിടികൂടിയ സിവില്‍ പോലീസ് ഓഫീസര്‍ തളങ്കരയിലെ വഹാബ് ആണ് ഇപ്പോള്‍ പോലീസിലെ ഹീറോ

കാസര്‍കോട്: (www.kasargodvartha.com 06.05.2020) വാഹന പരിശോധന നടത്തുമ്പോള്‍ സഹപ്രവര്‍ത്തകനെ ഇടിച്ച് തെറിപ്പിച്ച് കടന്ന ബൈക്ക് യാത്രക്കാരനെ നിമിഷങ്ങള്‍ക്കകം പിന്തുടര്‍ന്ന് പിടികൂടിയ സിവില്‍ പോലീസ് ഓഫീസര്‍ തളങ്കരയിലെ വഹാബ് ആണ് ഇപ്പോള്‍ പോലീസിലെ ഹീറോ. കൊറോണക്കാലത്ത് തീവ്രമേഖലയായി കാസര്‍കോട്  മാറിയത് മുതല്‍ വഹാബിനെപോലുള്ള ഉദ്യോഗസ്ഥര്‍ക്ക് പൊരിവെയിലിലെ ഡ്യൂട്ടിക്ക് ശേഷം ലീവ് പോലും കൃത്യമായി ലഭിച്ചിരുന്നില്ല. ഡ്യൂട്ടിക്കിടയിലും വിശുദ്ധമാസത്തില്‍ നോമ്പെടുത്ത് ജോലി ചെയ്യുകയായിരുന്നു  സിവില്‍ പോലീസ് ഓഫീസര്‍ പി എ വഹാബ്.

ചൊവ്വാഴ്ച സഹപ്രവര്‍ത്തകന്‍ പിലിക്കോട് കാലിക്കടവിലെ സനോജി (29)നോടൊപ്പം ഉളിയത്തടുക്ക എസ് പി നഗറില്‍ വാഹന പരിശോധന നടത്തുന്ന പോലീസ് സംഘത്തിലായിരുന്നു വഹാബ്. വൈകിട്ട് 6.30 മണിയോടെ അമിത വേഗതയില്‍ വരികയായിരുന്ന ബൈക്കിന് കൈകാണിക്കുകയായിരുന്നു സനോജ്. എന്നാല്‍ നിമിഷ നേരം കൊണ്ട് പോലീസുകാരനെ ഇടിച്ച് തെറിപ്പിച്ച് കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു എരിയാല്‍ സ്വദേശിയായ 21 കാരന്‍ അജ്മല്‍. തലയിടിച്ച് സഹപ്രവര്‍ത്തകന്‍ വീഴുന്നത് കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സംഘം അന്ധാളിച്ചു നില്‍ക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനായ അജ്മലും തെറിച്ചു വീണു. പോലീസുകാരെല്ലാം സനോജിനെ രക്ഷിക്കാന്‍ ഓടി കൂടിയപ്പോള്‍ വീണു കിടന്ന ബൈക്കുമെടുത്ത് അജ്മല്‍ പറ പറക്കുകയായിരുന്നു.

മറ്റുള്ളവരോട് സനോജിനെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ പറഞ്ഞ വഹാബ് പോലീസ് ബൈക്കുമെടുത്ത് കടന്നുകളഞ്ഞ യുവാവിനെ പിടികൂടാന്‍ പിന്തുടര്‍ന്നു. വീഴ്ചയില്‍ ഇടത് കൈയ്യല്ലിനും ഇരു കൈക്കും പരിക്കേറ്റ അജ്മലിനെ വിദ്യാനഗര്‍ സ്റ്റേഡിയത്തിനടുത്ത് എത്തിയപ്പോള്‍ തന്നെ വഹാബ് പിന്തുടര്‍ന്ന് പിടികൂടി. യുവാവിന് പരിക്കുള്ളതിനാല്‍ പോലീസിലറിയിച്ച് ആശുപത്രിയിലെത്തിച്ചു. നോമ്പിന്റെ ക്ഷീണം പോലും വകവെക്കാതെയായിരുന്നു വഹാബിന്റെ കൃത്യനിര്‍വ്വഹണം. പ്രതിയെ നിമഷനേരങ്ങള്‍ക്കകം പിടികൂടാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ കേസ് തെളിയിക്കാന്‍ പോലീസ് ഏറെ കഷ്ടപ്പെടുമായിരുന്നു.

സഹ പ്രവര്‍ത്തകന് വേഗം ചികിത്സ ഉറപ്പ് വരുത്തുകയും പ്രതിയെ പിടിക്കുകയും ചെയ്ത വഹാബ് പോലീസ് സേനയ്ക്കും നാട്ടുകാര്‍ക്കും ഇപ്പോള്‍ ഹീറോയാണ്. തളങ്കര സ്വദേശികള്‍ക്കിടയില്‍ ഹീറോയായ വഹാബ് ഇപ്പോള്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും സ്‌റ്റോറികളിലും നിറയുകയാണ്.

വാഹന പരിശോധന നടത്തുമ്പോള്‍ സഹപ്രവര്‍ത്തകനെ ഇടിച്ച് തെറിപ്പിച്ച് കടന്ന ബൈക്ക് യാത്രക്കാരനെ നിമിഷങ്ങള്‍ക്കകം പിന്തുടര്‍ന്ന് പിടികൂടിയ സിവില്‍ പോലീസ് ഓഫീസര്‍ തളങ്കരയിലെ വഹാബ് ആണ് ഇപ്പോള്‍ പോലീസിലെ ഹീറോ


ചെറിയ പ്രായത്തില്‍ തന്നെ തന്റെ സ്വപ്നമായ സര്‍ക്കാര്‍ സര്‍വീസ് എന്നത് പോലീസ് സേനയിലേക്കുള്ള പ്രവേശനത്തിലൂടെ യാഥാര്‍ത്ഥ്യമാക്കിയ വഹാബ് തൊഴിലിന്റെ മഹാത്മ്യം എന്താണെന്ന് കാട്ടിതന്നുവെന്ന് കാസര്‍കോട് ഗവ. കോളജിലെ സഹപാഠികളായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പറയുന്നു. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന വഹാബിന് ജോലിയിലും ജീവിതത്തിലും ഇനിയും ഉയരത്തില്‍ കീഴടക്കാന്‍ കഴിയട്ടെയെന്നും സുഹൃത്തുകളും നാട്ടുകാരും ആശംസിച്ചു.
വാഹന പരിശോധന നടത്തുമ്പോള്‍ സഹപ്രവര്‍ത്തകനെ ഇടിച്ച് തെറിപ്പിച്ച് കടന്ന ബൈക്ക് യാത്രക്കാരനെ നിമിഷങ്ങള്‍ക്കകം പിന്തുടര്‍ന്ന് പിടികൂടിയ സിവില്‍ പോലീസ് ഓഫീസര്‍ തളങ്കരയിലെ വഹാബ് ആണ് ഇപ്പോള്‍ പോലീസിലെ ഹീറോ

തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ സനോജിനൊപ്പൊം മംഗളൂരു ആശുപത്രിയിലേക്ക് പോയതും, തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണാടക പോലീസ് തടഞ്ഞതിനാല്‍ തിരിച്ച് പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് പോയതും വഹാബ് ആയിരുന്നു. വഹാബിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നരഹത്യാശ്രമത്തിന് കേസെടുത്ത് പ്രതി അജ്മലിനെ അറസ്റ്റ് ചെയ്തതായി വിദ്യാനഗര്‍ സി.ഐ വി വി മനോജ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Keywords: Kasaragod, Kerala, news, Top-Headlines, Trending, Police, Thalangara, PA Wahab; The hero of Police force
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia