വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മരിച്ച 96 കാരിക്ക് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു
Aug 27, 2020, 00:11 IST
കുമ്പള: (www.kasargodvartha.com 26.08.2020) വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മരിച്ച 96 കാരിക്ക് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. കുമ്പള പഞ്ചായത്ത് പരിധിയിലെ നാരായണി (96) ക്കാണ് മരണ ശേഷം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് നാരാണി വീട്ടില്‍ വെച്ച് മരിച്ചത്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് രണ്ട് വര്‍ഷമായി ചികിത്സയിലായിരുന്നു.
മകന്റെ വീട്ടിലായിരുന്നു ഇവര്‍ താമസം. പനി ബാധിച്ചതിനെ തുടര്‍ന്ന് മകന്റെ ഭാര്യയ്ക്ക് കൊവിഡ് പരിശോധന നടത്തിയതില്‍ ഫലം പോസിറ്റാവായതിനു പിന്നാലെയാണ് നാരായണി മരിച്ചത്.
ഇതിനാലാണ് മരണശേഷം നാരായണിക്ക് ആന്റിജെന്‍ പരിശോധന നടത്തിയത്. ഇതിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവര്‍ത്തകരുടെ കൃത്യമായ ഇടപെടല്‍ രോഗ വ്യാപനമുണ്ടാക്കുന്നത് തടയാന്‍ കഴിഞ്ഞു. തറവാട്ട് വീട്ടുവളപ്പില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്ക്കാരം നടത്തി.
Keywords: Kasaragod, Kumbala, Kerala, News, COVID-19, Death, Top-Headlines, Trending, One more covid death in kasaragod







