കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലത്തിന്റെ ഗതിമാറ്റാന്‍ കഴിയില്ലെന്ന് ജില്ലാ ഭരണകൂടം
Dec 6, 2011, 16:09 IST
കാഞ്ഞങ്ങാട്: കോട്ടച്ചേരി റെയില്‍വെ പാലത്തിന്റെ ഗതി മാറ്റാന്‍ കഴിയില്ലെന്ന് ജില്ലാ ഭരണകൂടം. കഴിഞ്ഞ ദിവസം മേല്‍പ്പാലം പണിയുന്ന സ്ഥലം സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ കെ.എന്‍.സതീഷ്, എഡിഎം എച്ച്.ദിനേശന് എന്നിവര്‍ മേല്‍പ്പാലത്തിന്റെ ഗതി മാറ്റാന്‍ നിലവിലുള്ള സാഹചര്യത്തില്‍ യാതൊരുനിര്വാഹവുമില്ലെന്ന് കണ്ടെത്തുകയായിരുന്നു. മേല്‍പ്പാലം സ്ഥലമെടുപ്പിനെതിരെ അഞ്ചോളം പേര് കേരള ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്. ഈ ഹരജി പരിഗണിച്ച കോടതി ജില്ലാ കലക്ടറില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതനുസരിച്ചാണ് ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചത്.
കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിനടുത്ത് ടൂറിസ്റ്റ് ടാക്സി സ്റ്റാന്റിനോട് തൊട്ടുകിടക്കുന്ന പുതിയ കെട്ടിടം ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയാലേ മേല്‍പ്പാലം പണി നടത്താന്‍ കഴിയുകയുള്ളു. ഈ കെട്ടിടത്തെയും മറ്റും ഒഴിവാക്കി കിട്ടുന്നതിനാണ് ചിലര്‍ ഹൈക്കോടതിയെ സമീപിച്ചത്. കെട്ടിടം പൊളിച്ചുനീക്കാതെ മേല്‍പ്പാലം നിര്‍മ്മിക്കാന്‍ കഴിയുമോ എന്നാണ് ഹൈക്കോടതി ജില്ലാ കലക്ടറോട് ആരാഞ്ഞത്. ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം ഹരജിയിന്മേല് ഹൈക്കോടതി തീര്‍പ്പ് കല്‍പ്പിക്കുമെന്നാണ് കരുതുന്നത്.
നിലവിലുള്ള സാഹചര്യത്തില്‍ മേല്‍പ്പാലത്തിന്റെ ഗതി മാറ്റാന്‍ കഴിയില്ലെന്ന നിലപാടാണ് ജില്ലാ ഭരണകൂടത്തിനുള്ളത്. മേല്‍പ്പാലത്തിന്റെ റൂട്ട് മാറ്റാന്‍ കഴിയുമെങ്കിലും സാമ്പത്തിക ചിലവ് പതിന്മടങ്ങായി വര്‍ദ്ധിക്കുമെന്നതിനാല്‍ ഈ ബാധ്യത ഏറ്റെടുക്കാന്‍ മേല്‍പ്പാലം നിര്‍മ്മാണത്തിന്റെ ചുമതലയുള്ള കേരള റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്പ്പറേഷന് തയ്യാറാകില്ലെന്ന് ഉറപ്പാണ്.
നിലവിലുള്ള സാഹചര്യത്തില്‍ മേല്‍പ്പാലത്തിന്റെ ഗതി മാറ്റാന്‍ കഴിയില്ലെന്ന നിലപാടാണ് ജില്ലാ ഭരണകൂടത്തിനുള്ളത്. മേല്‍പ്പാലത്തിന്റെ റൂട്ട് മാറ്റാന്‍ കഴിയുമെങ്കിലും സാമ്പത്തിക ചിലവ് പതിന്മടങ്ങായി വര്‍ദ്ധിക്കുമെന്നതിനാല്‍ ഈ ബാധ്യത ഏറ്റെടുക്കാന്‍ മേല്‍പ്പാലം നിര്‍മ്മാണത്തിന്റെ ചുമതലയുള്ള കേരള റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്പ്പറേഷന് തയ്യാറാകില്ലെന്ന് ഉറപ്പാണ്.
ഓരോ മീറ്റര്‍ മാറുന്നതിനനുസരിച്ച് കോടികളുടെ അധികചിലവ് കോര്പ്പറേഷന് വഹിക്കേണ്ടിവരും. ഇപ്പോള്‍ കണ്ടെത്തി വിജ്ഞാപനം പുറപ്പെടുവിച്ച സ്ഥലം ഒഴിവാക്കിക്കൊണ്ട് പുതിയ സ്ഥലം കണ്ടെത്താന്‍ ഏതായാലും അധികൃതര്‍ തയ്യാറാകില്ല. അതിനിടെ വര്‍ഷങ്ങളായി തീരദേശവാസികള്‍ പ്രതീക്ഷയര്‍പ്പിച്ച മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിയമയുദ്ധത്തില്‍ കുടുങ്ങികിടക്കുന്നത് ജനങ്ങളില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. രാഷ്ട്രീയ സാമൂഹ്യസംഘടനകള്‍ ഇക്കാര്യത്തില്‍ ഗൗരവപരമായ ഇടപെടലുകള്‍ക്ക് ത യ്യാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ചില സ്ഥലമുടമകള്‍ക്ക് വേണ്ടി ചിലര്‍ വക്കാലത്ത് ഏറ്റെടുത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Keywords: kasaragod, Overbridge, kottacheri, Kanhangad, Kasaragod







