city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംസ്ഥാനത്ത് രാത്രികാല നിയന്ത്രണങ്ങൾ രാത്രി 10 മുതൽ; കർശന പൊലീസ് പരിശോധന; അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയം സാക്ഷ്യപത്രം കയ്യിൽ കരുതണം

കാസർകോട്: (www.kasargodvartha.com 30.12.2021) ഒമിക്രോൺ പടരാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രി കാല നിയന്ത്രണങ്ങൾ വ്യാഴാഴ്ച മുതൽ ആരംഭിക്കും. ജനുവരി രണ്ടുവരെ രാത്രി 10 മുതൽ പുലർചെ അഞ്ച് മണിവരെയാണ് നിയന്ത്രണം.
                   
സംസ്ഥാനത്ത് രാത്രികാല നിയന്ത്രണങ്ങൾ രാത്രി 10 മുതൽ; കർശന പൊലീസ് പരിശോധന; അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയം സാക്ഷ്യപത്രം കയ്യിൽ കരുതണം

കടകൾ രാത്രി 10ന് അടയ്ക്കണം. അനാവശ്യയാത്രകൾ അനുവദിക്കില്ല. വാഹനപരിശോധന ശക്തമാക്കും. പുതുവത്സരാഘോഷങ്ങൾ ഡിസംബർ 31ന് രാത്രി 10ന് ശേഷം അനുവദിക്കില്ല. ബാറുകൾ, ക്ലബുകൾ, ഹോടെലുകൾ, റെസ്‌റ്റോറന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിങ് കപാസിറ്റി അമ്പത് ശതമാനമായി തുടരും.

മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകള്‍ക്കും നിയന്ത്രണം ഏർപെടുത്തിയിട്ടുണ്ട്. അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയം സാക്ഷ്യപത്രം കയ്യിൽ കരുതണം. ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉള്‍പെടെ നടത്തുന്ന പരിപാടികള്‍ക്കും നിയന്ത്രണമുണ്ട്.

പരിശോധനകൾ കർശനമാക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും പട്രോളിങ്‌ ശക്തമാക്കും. രാത്രി 10 മണിക്ക് ശേഷം പുറത്തിറങ്ങുന്നവരെയെല്ലാം പരിശോധിക്കുമെന്ന് കാസർകോട് പൊലീസ് അറിയിച്ചു.


Keywords: News, Kerala, Kasaragod, Curfew, State, Police, COVID-19, Top-Headlines, Trending, Religion, Food, Police-station, Night time restrictions in state will start from Thursday.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia