എം സി ഖമറുദ്ദീൻ എം എൽ എയുടെ അറസ്റ്റ് രേഖപ്പെടുത്തി; കുറ്റം 7 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി
Nov 7, 2020, 16:19 IST
കാസർകോട്: (www.kasargodvartha.com 07.11.2020) ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം എൽ എ എം.സി ഖമറുദ്ദീനെ അറസ്റ്റ് രേഖപ്പെടുത്തി. ക്രൈം ബ്രാഞ്ച് എ എസ് പി വിവേക് കുമാർ സംഘവും 5 മണിക്കൂർ ചോദ്യം ചെയ്‌ത ശേഷം വൈകിട്ട് മൂന്നര മണിയോടെ അറസ്റ്റ് ചെയ്തത്.
ചതി, വഞ്ചന തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് എം സി ഖമറുദ്ദീൻ എം എൽ എയെ അറസ്റ്റ് ചെയ്‌തിരിക്കുന്നത്. എം എൽ എ യെ വൈകിട്ടോടെ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു .
ചന്തേര പോലീസ് രജിസ്റ്റർ ചെയ്‌ത നാല് കേസുകളിലാണ് ഇപ്പോഴത്തെ അറസ്റ്റ്.
Keywords: Kasaragod, news, Kerala, MLA, arrest, TopHeadlines, Trending, M.C.Khamarudheen, Crime branch, Investigation,police-station, MC Khamaruddin MLA's arrest was recorded; punishable by up to 7 years in prison.

15 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നതെന്നും അന്വേഷണ ഉദ്യോഗസ്‌ഥർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ചന്തേര, കാസർകോട്, ബേക്കൽ, പയ്യന്നൂർ പോലീസ് സ്റ്റേഷനുകളിലായി എം എൽ എക്കെതിരെ 115 കേസുകളാണ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.