ഖമറുദ്ദീന്‍ എം എല്‍ എയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; ജാമ്യാപേക്ഷ ഫയല്‍ ചെയ്തു; തിങ്കളാഴ്ച പരിഗണിക്കും, വഞ്ചനാ കുറ്റം നിലനില്‍ക്കില്ലെന്ന് എം എല്‍ എയുടെ അഭിഭാഷകന്‍
Nov 7, 2020, 22:19 IST
കാസര്‍കോട്: (www.kasargodvartha.com 07.11.2020) ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എം സി ഖമറുദ്ദീന്‍ എം എല്‍ എയെ ഹൊസ്ദുര്‍ഗ്ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ചുമതല വഹിക്കുന്ന കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് എം എല്‍ എയെ അന്വേഷണ സംഘം മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. അതേ സമയം ഖമറുദ്ദീന് വേണ്ടി അഡ്വ. കെ വിനോദ് കുമാര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തു. ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.
വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് എം എല്‍ എയെ അന്വേഷണ സംഘം മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. അതേ സമയം ഖമറുദ്ദീന് വേണ്ടി അഡ്വ. കെ വിനോദ് കുമാര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തു. ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.
എം എല്‍ എയ്ക്കെതിരെ വഞ്ചനാ കുറ്റം നിലനില്‍ക്കില്ലെന്നും ജാമ്യത്തില്‍ വിടണമെന്നും എം എല്‍ എയുടെ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു.
പരാതികള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ വഞ്ചനാകുറ്റം നിലനില്‍ക്കില്ലെന്നു എം സി.ഖമറുദ്ദീന്‍ എം എല്‍ എ യ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കെ വിനോദ്കുമാര്‍ പറഞ്ഞു.
ഐ പി സി 409, 406 (വഞ്ചന, ചതി) വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ സപ്തംബര്‍ ജ്വല്ലറി സാമ്പത്തീക പ്രശ്‌നം കാരണം തകരുന്നത് വരെ നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്‍കിയിരുന്നുവെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
ഖമറുദ്ദീന്‍ എം എല്‍ എ നിക്ഷേപകരുമായി ഒരു എഗ്രിമെന്റിലും ഒപ്പ് വെച്ചിട്ടില്ലെന്നും മാനേജിംഗ് ഡയരക്ടറാണ് കരാറുണ്ടാക്കിയതെന്നും ഇടപാടിലൊന്നും ഖമറുദ്ദീന് നേരിട്ട് പങ്കില്ലെന്നുമാണ് പ്രതിഭാഗം വാദിക്കുന്നത്. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുമായി ബന്ധപ്പെട്ട് 111 കേസുകളില്‍ 77 കേസുകളിലാണ് ഖമറുദ്ദീന്‍ പ്രതിയായിട്ടുള്ളത്.
ഇപ്പോള്‍ ചന്തേര പോലീസ് രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളില്‍ മാത്രമാണ് എം എല്‍ എയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ കേസുകളില്‍ ജാമ്യം ലഭിച്ചാല്‍ അടുത്ത കേസുകളില്‍ അറസ്റ്റ് ചെയ്യാനും അതുവഴി ഖമറുദ്ദീന്‍ ജയിലില്‍ നിന്നും അടുത്ത നാളുകളിലൊന്നും പുറത്തിറങ്ങാന്‍ കഴിയാത്ത വിധം കേസ് നടപടി മുന്നോട്ട് നീക്കാനാണ് അന്വേഷണ സംഘത്തിന്റെ തന്ത്രം.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നടത്തിയ ആന്റിജന്‍ കോവിഡ് ടെസ്റ്റില്‍ ഫലം നെഗറ്റീവാണ്. ആര്‍ ടി പി സി ഫലം വരുന്നത് വരെ ഖമറുദ്ദീനെ കാഞ്ഞങ്ങാട് സബ് ജയിലിനോട് ചേര്‍ന്ന കോവിഡ് നിരീക്ഷണ കേന്ദ്രത്തിലായിരിക്കും പാര്‍പ്പിക്കുക.
അറസ്റ്റിന് മുന്നോടിയായി സ്പീക്കറില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷമായിരുന്നു ഖമറുദ്ദീന്റെ അറസ്റ്റ്. അറസ്റ്റ് ചെയ്ത ശേഷവും സ്പീക്കറെ അറിയിക്കുകയെന്ന നടപടിക്രമം അന്വേഷണ സംഘം പൂര്‍ത്തിയാക്കി രാത്രി വൈകിയാണ് ജയില്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയത്.
Keywords: News,Kerala,kasaragod,M.C.Khamarudheen,Top Headlines, Trending, Fraud, Jewellery, Case, Court, Remand, Video, Conference, Investigation, bail, complaint, MC Khamaruddin MLA remanded for 14 days