city-gold-ad-for-blogger

എ.എസ്.ഐയുടെ മകളുടെയും യുവാവിന്റെയും പ്രണയം സംഘട്ടനത്തില്‍ കലാശിച്ചു

എ.എസ്.ഐയുടെ മകളുടെയും യുവാവിന്റെയും പ്രണയം സംഘട്ടനത്തില്‍ കലാശിച്ചു
കാസര്‍കോട്: കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ., നാരായണന്റെ മകളുടെയും യുവാവിന്റെയും പ്രണയം സംഘട്ടനത്തില്‍ കലാശിച്ചു. സംഘട്ടനത്തില്‍ പരിക്കേറ്റ എ.എസ്.ഐയുടെ ഭാര്യ പരവനടുക്കം പാലിച്ചിയടുക്കത്തെ സുമിതി(45), മകന്‍ നിധീഷ്(20) എന്നിവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പാലിച്ചിയടുക്കത്തെ കാമുകന്റെ സുഹൃത്ത് ടി.സുജിത്ത് കുമാറിനെ(25) കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

എ.എസ്.ഐ യുടെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ മകളും സുജിത്ത് കുമാറിന്റെ സുഹൃത്തും ഒരു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. ഇതിനിടിയില്‍ പരവനടുക്കത്ത് ബുധനാഴ്ച വൈകീട്ട് ഷഷ്ഠി മഹോത്സവം നടക്കുന്ന ക്ഷേത്രത്തില്‍ ഇരുവരും കണ്ടുമുട്ടുകയും പരസ്പ്പരം സംസാരിച്ചുനില്‍ക്കുകയും ചെയ്യുമ്പോള്‍ എ.എസ്.ഐ യുടെ മകന്‍ നിധീഷിന്റെ നേതൃത്വത്തില്‍ ഒരു സംഘം സുജിത്തിനെയും പെണ്‍കുട്ടിയുടെ കാമുകനെയും മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടയില്‍ കാമുകന്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് സമീപത്തെ ഒരു കടവരാന്തയില്‍ ഇരിക്കുകയായിരുന്ന സുജിത്തിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. 

ഇതിനിടയില്‍ യുവാക്കളില്‍ നിന്നും മര്‍ദ്ദനമേറ്റതായി ആരോപിച്ച് എ.എസ്.ഐ യുടെ ഭാര്യയും മകനും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. സഹോദരിക്ക് പ്രണയലേഖനം നല്‍കി ശല്യം ചെയ്തതിനെ ചോദ്യം ചെയ്തതിന് തന്നെയും മാതാവിനെയും മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് എ.എസ്.ഐ യുടെ മകന്‍ നിധീഷ് പറയുന്നത്. ഇതിനിടയില്‍ കസ്റ്റഡിയിലെടുത്ത സുജിത്തിനെ വൈകിയാണ് പോലീസ് വിട്ടയച്ചത്. സംഭവത്തെ തുടര്‍ന്ന് പരവനടുക്കം പാലിച്ചിയടുക്കത്ത് നൂറുകണക്കിനാളുകള്‍ തടിച്ചുകൂടിയിരുന്നു.

Keywords: ASI, Kasaragod, police-station, daughter-love, Clash

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia