city-gold-ad-for-blogger

Kerala Blasters | 'വേറെ ലെവലാണ് കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ്‌'; മഞ്ഞപ്പട ആരാധകരുടെ ആവേശം ലോകത്തിന് മുന്നില്‍ പങ്കിട്ട് ഏറ്റവും വലിയ ഫുട്‌ബോള്‍ കൂട്ടായ്മ; 433 ന്റെ വീഡിയോ വൈറല്‍; മലയാളിക്ക് അഭിമാനം

കൊച്ചി: (www.kasargodvartha.com) മലയാളിയുടെ അഭിമാനമാണ് കേരള ബ്ലാസ്റ്റേഴ്സ്. അവരുടെ ഏറ്റവും വലിയ പിന്തുണ ആരാധകരാണ്. അതുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍ക്ക് ആവേശം ഒത്തിരി കൂടുതലാണെന്ന് തന്നെ പറയാം. മഞ്ഞക്കടലായ ഗാലറികള്‍ മത്സരങ്ങളിലെ വേറിട്ട കാഴ്ചയാണ്. ഇത്തവണ അപാര ഫോമിലുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനങ്ങള്‍ക്ക് ഈ ആരാധക പിന്തുണ നല്‍കുന്ന പ്രചോദനം ചെറുതല്ല. വിജയത്തിലും തോല്‍വിയിലും ടീമിനൊപ്പം ചേര്‍ന്നു നില്‍ക്കാന്‍ മത്സരിക്കുകയാണ് മഞ്ഞപ്പട.
              
Kerala Blasters | 'വേറെ ലെവലാണ് കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ്‌'; മഞ്ഞപ്പട ആരാധകരുടെ ആവേശം ലോകത്തിന് മുന്നില്‍ പങ്കിട്ട് ഏറ്റവും വലിയ ഫുട്‌ബോള്‍ കൂട്ടായ്മ; 433 ന്റെ വീഡിയോ വൈറല്‍; മലയാളിക്ക് അഭിമാനം

അതിനിടെ ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ കമ്മ്യൂണിറ്റികളിലൊന്നായ '433', മഞ്ഞപ്പടയുടെ ആരാധകരുടെ ആവേശകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍. ലോകത്തിന് മുന്നില്‍ തന്നെ മലയാളികളുടെ അഭിമാനം ഉയര്‍ത്തിയ ഈ വീഡിയോ അതിവേഗം വൈറലായി. കൊച്ചി സ്റ്റേഡിയത്തിന്റെ ഈസ്റ്റ് ഗാലറിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക കാണിക്കൂട്ടമായ 'മഞ്ഞപ്പട' ടീമിനെ പിന്തുണച്ച് പാട്ടുപാടുന്ന വീഡിയോയാണ് 433 പങ്കിട്ടിരിക്കുന്നത്.

'കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ വേറെ ലെവലാണെന്ന' തലക്കെട്ടോടെയാണ് 433 വീഡോയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടിരിക്കുന്നത്. ഇതിനോടകം വീഡിയോ 11.1 മില്യണ്‍ പേര്‍ കാണുകയും 11 ലക്ഷത്തില്‍ പരം ലൈക്കുകള്‍ നേടുകയും ചെയ്തു. ലോകത്തിലെ മിക്ക കായിക പ്രേമികളുടെയും പ്രിയപ്പെട്ട കമ്മ്യൂണിറ്റിയാണ് 433. ക്ലബുകളും ഇതിഹാസ താരങ്ങളുമൊക്കെ ഈ പേജ് പിന്തുടരുന്നുണ്ട്. നിലവില്‍ ഇന്‍സ്റ്റാഗ്രാമില്‍ 58.8 മില്യണ്‍ ഫോളോവേര്‍സ് 433 നുണ്ട്.


മലയാളികളും വീഡിയോയ്ക്ക് കമന്റുമായി രംഗത്തുണ്ട്. ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ആള്‍ക്കൂട്ടം ഉണ്ടാകാറുണ്ടെങ്കിലും ഒരു ക്ലബിന് വേണ്ടി ഇത്രയധികം ആവേശം ലോകത്തില്‍ തന്നെ അപൂര്‍വമാണെന്നാണ് കായിക പ്രേമികള്‍ ചൂണ്ടിക്കാട്ടുന്നത്.

Keywords: Latest-News, Kerala, Kochi, Top-Headlines, Viral-Video, Video, Social-Media, Sports, Football Tournament, Football, ISL, Trending, Kerala Blasters FC, Indian Super League, Kerala Blasters: biggest football community sharing passion of fans; Video. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia