വീണ്ടും ഞെട്ടിച്ച് കോവിഡ്; കാസർകോട്ട് ഏറ്റവും കൂടുതൽ കോവിഡ് സ്ഥിരീകരിച്ചത് വ്യാഴാഴ്ച
Aug 27, 2020, 18:38 IST
കാസർകോട്: (www.kasargodvartha.com 27.08.2020) വ്യാഴാഴ്ച ജില്ലയിൽ ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായിട്ടാണ് ജില്ലയില്‍ പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 200 മുകളില്‍ കടക്കുന്നത്. ഇതിന് മുമ്പ് ഓഗസ്റ്റ് 19 ന് 174 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതാണ്, പ്രതിദിനത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ജൂലൈ 22 മുതല്‍ ഇതുവരെയായി 17 തവണയാണ് നൂറിന് മുകളില്‍ പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ജില്ലയിൽ വ്യാഴാഴ്ച 219 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ആറ് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 85 പേര്‍ക്കാണ് കോവിഡ് നെഗറ്റീവായത്.
Keywords: News, Kerala, Kasaragod, COVID19, Trending, Top Headline, Report, Test, Kasargod confirmed the highest number of COVID on Thursday