ചരിത്രമായി കാസര്‍കോട് നഗരസഭ; പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി, കൗണ്‍സില്‍ ഹാളില്‍ നാടകീയ രംഗങ്ങള്‍, അനുകൂലിച്ച് മുദ്രാവാക്യം വിളിച്ച യുഡിഎഫ് അംഗങ്ങള്‍ക്ക് മുന്നില്‍ പ്രമേയം കീറിയെറിഞ്ഞ് ബിജെപി അംഗങ്ങള്‍, നഗരസഭയ്ക്ക് അഭിവാദ്യങ്ങളര്‍പ്പിച്ച് പുറത്ത് ആള്‍ക്കൂട്ടവും
Jan 10, 2020, 16:08 IST
കാസര്‍കോട്: (www.kasargodvartha.com 10.01.2020) കേരള നിയമസഭയ്ക്ക് പിന്നാലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി കാസര്‍കോട് നഗരസഭ ചരിത്രം സൃഷ്ടിച്ചു. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് ചേര്‍ന്ന അടിയന്തിര കൗണ്‍സില്‍ യോഗത്തിലാണ് പ്രമേയം പാസാക്കിയത്. എല്‍ഡിഎഫ്-യുഡിഎഫ് അംഗങ്ങള്‍ക്ക് പുറമെ നാല് സ്വതന്ത്രരും അടക്കം 25 പേരാണ് പ്രമേയത്തെ അനുകൂലിച്ചത്. ബിജെപിയുടെ 13 അംഗങ്ങളില്‍ ഹാജരായ 11 അംഗങ്ങള്‍ ഇതിനെ എതിര്‍ത്ത് കൊണ്ട് രംഗത്തുവന്നു.
മുസ്ലിം ലീഗിലെ ഹമീദ് ബെദിരയാണ് പ്രമേയം അവതരിപ്പിച്ചത്. മുജീബ് തളങ്കര പിന്താങ്ങി. ഇതോടെ ബിജെപി അംഗങ്ങള്‍ പ്രമേയത്തിന്റെ കോപ്പി ചെയര്‍പേഴ്‌സണ് നേരെ കീറിയെറിഞ്ഞ് പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചു. പിന്നാലെ യുഡിഎഫ് അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് തിരിച്ചും മുദ്രാവാക്യം വിളിച്ചു. ഇത് ഏറെ നേരം കൗണ്‍സില്‍ യോഗത്തെ പ്രക്ഷുബ്ധമാക്കി. പിന്നീട് ബിജെപി അംഗങ്ങള്‍ പ്രതിഷേധിച്ച് പുറത്തിറങ്ങി ഏറെ നേരം പുറത്തും മുദ്രാവാക്യം മുഴക്കി. ഇതിന് ശേഷം പിരിഞ്ഞുപോയി. പിന്നാലെ പ്രമേയം പാസാക്കിയ നഗരസഭയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച് നാട്ടുകാരും രംഗത്തെത്തി.
പ്രമേയം പാസാക്കി പുറത്തുവന്ന ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിമിനെയും അംഗങ്ങളെയും അഭിവാദ്യം ചെയ്തു. എം രഹ് ന, റീത രാജു, ഹാരിസ് ബന്നു, റാഷിദ് പൂരണം, ഹനീഫ, കെ ദിനേശ്, കമ്പ്യൂട്ടര്‍ മൊയ്തീന്‍ തുടങ്ങിയവര്‍ പ്രമേയത്തിന് അനൂകലമായി സംസാരിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും സുപ്രീം കോടതി ചീഫ് ജസ്റ്റീസിനും പ്രമേയം അയച്ചുകൊടുക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Trending, Kasaragod-Municipality, BJP, Kasaragod Municipality Pass Resolution Against Citizenship Act.
< !- START disable copy paste -->