city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രോഗലക്ഷണം കണ്ടാല്‍ വിമാനത്താവളത്തില്‍ നിന്നും ക്വാറന്റൈനിലേക്ക്; രോഗലക്ഷണമില്ലാത്തവര്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ തുടരണം; വിദേശത്തു നിന്നും തിരികെയെത്തുന്ന പ്രവാസികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

കൊച്ചി:  (www.kasargodvartha.com 05.05.2020) രോഗലക്ഷണം കണ്ടാല്‍ വിമാനത്താവളത്തില്‍ നിന്നും ക്വാറന്റൈനിലേക്ക്, രോഗലക്ഷണമില്ലാത്തവര്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ തുടരണം. വിദേശത്തു നിന്നും തിരികെയെത്തുന്ന പ്രവാസികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെയൊക്കെ. തിരികെ വരുന്നവരെ സ്വീകരിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും വരേണ്ടതില്ല.

രോഗലക്ഷണമുള്ളവരെ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന ക്വാറന്റൈന്‍ സംവിധാനത്തിലേക്കായിരിക്കും മാറ്റുക. രോഗം സ്ഥിരീകരിച്ചാല്‍ കോവിഡ് സെന്ററുകളിലേക്ക് മാറ്റും. രോഗലക്ഷണമില്ലാത്തവരെ നേരിട്ട് വീടുകളിലേക്ക് അയക്കും. വഴിയില്‍ ബന്ധുക്കളേയും സുഹൃത്തുക്കളേയോ സന്ദര്‍ശിക്കരുത്. വീട്ടിലെത്തുന്നവര്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്നും സര്‍ക്കാര്‍ ഇറക്കിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

വീട്ടില്‍ നിരീക്ഷണത്തിലിരിക്കുമ്പോള്‍ ആരോഗ്യവിവരങ്ങള്‍ ദിവസവും ആരോഗ്യപ്രവര്‍ത്തകരെ ഫോണ്‍ വഴിയോ, സോഷ്യല്‍ മീഡിയ വഴിയോ അറിയിക്കണം. വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്ന സ്വകാര്യവാഹനത്തില്‍ ഡ്രൈവര്‍ മാത്രമേ പാടുള്ളൂ. ഇരുവരും മാസ്‌ക് ധരിക്കണം. രോഗ ലക്ഷണം കണ്ട് ആശുപത്രിയിലേക്ക് മാറ്റുന്നവരുടെ ലഗേജ് നീരീക്ഷണ സെന്ററുകളില്‍ സൂക്ഷിക്കും. ആവശ്യപ്പെടുന്ന യാത്രക്കാര്‍ക്ക് സ്വന്തം ചിലവില്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ക്വാറന്റൈന്‍ ചെയ്യാന്‍ സൗകര്യം ഒരുക്കണമെന്നും നിര്‍ദേശത്തിലുണ്ട്.

രോഗലക്ഷണം കണ്ടാല്‍ വിമാനത്താവളത്തില്‍ നിന്നും ക്വാറന്റൈനിലേക്ക്; രോഗലക്ഷണമില്ലാത്തവര്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ തുടരണം; വിദേശത്തു നിന്നും തിരികെയെത്തുന്ന പ്രവാസികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ


Keywords:  Kerala, news, Top-Headlines, Trending, COVID-19, Information about expats return
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia