കോവിഡ് ഭീതിയില്‍ രാജ്യം; രോഗബാധിതരുടെ എണ്ണം 60 ലക്ഷത്തിലേക്ക്
Sep 27, 2020, 08:20 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 27.09.2020) കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷത്തിലേക്ക്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പ്രതിദിന രോഗബാധ ഞായറാഴ്ച തൊണ്ണൂറായിരത്തിന് അടുത്ത് എത്തിയേക്കും. പ്രതിദിന രോഗബാധിതരില്‍ മുന്നിലുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്.
ശനിയാഴ്ച മഹാരാഷ്ട്രയില്‍ 20,419 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കര്‍ണാടകത്തില്‍ 8,811, ആന്ധ്രയില്‍ 7293, കേരളം 7006 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ പ്രതിദിന കണക്ക്. കേരളം തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിദിനരോഗബാധിതരില്‍ രാജ്യത്ത് നാലാം സ്ഥാനത്താണ്.
Keywords: New Delhi, news, National, Top-Headlines, COVID-19, Trending, health, India's Covid-19 tally nears 60 lakhs