കോവിഡ് രോഗികളുടെ വിവരച്ചോര്‍ച്ച; വ്യാജപ്രചരണം ആരോപിച്ച് തനിക്കെതിരെ പോലീസെടുത്തത് കള്ളക്കേസാണെന്ന് യുവാവ്, സര്‍ക്കാരിന് പറ്റിയ വീഴ്ച യുവാവിനെ മറയാക്കി മൂടിവെക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചുവെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ
May 1, 2020, 20:54 IST
കാസര്‍കോട്: (www.kasargodvartha.com 01.05.2020) കോവിഡ് രോഗികളുടെ വിവരച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടത്തിയെന്നാരോപിച്ച് തനിക്കെതിരെ പോലീസെടുത്തത് കള്ളക്കേസാണെന്ന് പള്ളിക്കര സ്വദേശിയായ യുവാവ്. താന്‍ കോവിഡ് രോഗിയാണെന്ന് എവിടെയും അവകാശപ്പെട്ടിട്ടില്ലെന്നും പോലീസ് കള്ളക്കേസെടുക്കുകയായിരുന്നുവെന്നും ഇംദാദ് പറഞ്ഞു. മീഡിയ വണ്‍ ചാനലാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.
കോവിഡ്-19 രോഗിയായി ആള്‍മാറാട്ടം നടത്തി രോഗികളുടെ വിവരങ്ങള്‍ ചോരുന്നുവെന്ന് വ്യാജപ്രചാരണം നടത്തിയ യുവാവിനെതിരെ കേസെടുത്തുവെന്ന വിവരം പതിവ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി തന്നെയാണ് പുറത്തുവിട്ടത്. മുഖ്യമന്ത്രി തന്നെക്കുറിച്ച് പറഞ്ഞതെല്ലാം വ്യാജമാണ്. രോഗികളായ അടുത്ത ബന്ധുക്കളുടെ വിവരം തേടി ബംഗളൂരുവിലെ സ്വകാര്യ കമ്പനി വിളിച്ചിരുന്നു. ഇക്കാര്യം ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയത് താനാണ്. മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ മുന്‍കൈയെടുക്കുകയും ചെയ്തിരുന്നതായും യുവാവ് പറഞ്ഞു.
യുവാവിന്റെ പരാതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പോലീസിന് കൈമാറി. ജില്ലാ പൊലീസ് മേധാവി നടത്തിയ അന്വേഷണത്തില്‍ രോഗികള്‍ക്ക് കോള്‍ വന്നത് ബംഗളൂരു ആസ്ഥാനമായ സ്വകാര്യ കമ്പനിയില്‍ നിന്നാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ സര്‍ക്കാരിന് കൈമാറിയിട്ടുമുണ്ട്. വിവരച്ചോര്‍ച്ചയില്‍ ഹൈക്കോടതിയെ സമീപ്പിക്കുമെന്ന് ഇംദാദ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തനിക്കെതിരെ പോലീസ് കേസെടുത്തതെന്ന് യുവാവ് വ്യക്തമാക്കി.
അതേസമയം സര്‍ക്കാരിന് പറ്റിയ വീഴ്ച യുവാവിനെ മറയാക്കി മൂടിവെക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്ന് സംഭവത്തില്‍ ആരോപണവുമായി കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് രംഗത്തെത്തി. രോഗികളുടെ വലിയൊരു പ്രശ്‌നം പൊതുസമൂഹത്തില്‍ കൊണ്ടുവരികയാണ് യുവാവ് ചെയ്തത്. മുഖ്യമന്ത്രി പറഞ്ഞത് അദ്ദേഹത്തിന്റേത് രാഷ്ട്രീയ രോഗമെന്നാണ്. മുഖ്യമന്ത്രി ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും എന്‍ എ നെല്ലിക്കുന്ന് പറഞ്ഞു.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Pinarayi-Vijayan, Imdad about his case
< !- START disable copy paste -->