city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യു ഡി എഫ് അധികാരത്തിൽ എത്തിയാൽ പഞ്ചായത്തുകളിൽ നിന്നും അധികാരം പിടിച്ചെടുത്ത് ഉണ്ടാക്കിയ ലൈഫ്മിഷൻ ഉൾപ്പെടെ പിണറായി സർക്കാർ രൂപീകരിച്ച നാല് മിഷനുകളും പിരിച്ചുവിടും: എം എം ഹസൻ

കാസര്‍കോട്: (www.kasargodvartha.com 11.12.2020) യു ഡി എഫ് അധികാരത്തില്‍ എത്തിയാല്‍ പഞ്ചായത്തുകളില്‍ നിന്നും അധികാരം പിടിച്ചെടുത്ത് പിണറായി സര്‍കാര്‍ ഉണ്ടാക്കിയ ലൈഫ്മിഷന്‍ ഉള്‍പെടെ നാല് മിഷനുകളും പിരിച്ചുവിട്ട് പഞ്ചായത്തുകളുടെ അധികാരം തിരിച്ചു നല്‍കുമെന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍ പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാര വികേന്ദ്രീകരണം യാഥാര്‍ഥ്യമാക്കും. കാല്‍ നൂറ്റാണ്ട് മുന്‍പ് നടപ്പാക്കിയ അധികാര വികേന്ദ്രീകരണം ഇല്ലാതാക്കി പിണറായി സര്‍ക്കാര്‍ പഞ്ചായത്തുകളുടെ അധികാരം കവര്‍ന്നെടുക്കുകയായിരുന്നുവെന്ന് ഹസന്‍ പറഞ്ഞു. 

കേന്ദ്ര സര്‍കാരിന്റെ സഹായത്തോടെ പഞ്ചായത്തുകള്‍ വഴി നടപ്പാക്കുന്ന പാര്‍പ്പിട പദ്ധതികളെ പിണറായി സര്‍കാര്‍ അട്ടിമറിച്ചു. ഈ പദ്ധതികളെയെല്ലാം പഞ്ചായത്തുകളെ തന്നെ തിരിച്ചേല്‍പ്പിക്കും.

യു ഡി എഫ് അധികാരത്തിൽ എത്തിയാൽ പഞ്ചായത്തുകളിൽ നിന്നും അധികാരം പിടിച്ചെടുത്ത് ഉണ്ടാക്കിയ ലൈഫ്മിഷൻ ഉൾപ്പെടെ പിണറായി സർക്കാർ രൂപീകരിച്ച നാല് മിഷനുകളും പിരിച്ചുവിടും: എം എം ഹസൻ

നിയമസഭാ സ്പീകര്‍ പി ശ്രീരാമകൃഷ്ണനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിയമസഭാ സബ് കമ്മിറ്റി അന്വേഷിക്കട്ടെയെന്ന നിലപാട് കള്ളം മറച്ചുവയ്ക്കാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സബ് കമ്മിറ്റികളില്‍ ഭൂരിപക്ഷം ഭരണമുന്നണിക്കാണ്. പ്രതിപക്ഷത്തിന് പേരിന് മാത്രമാണ് അംഗങ്ങളുള്ളത്. ഭരണകക്ഷിക്ക് ഭൂരിപക്ഷമുള്ള കമ്മിറ്റി അന്വേഷിച്ചാല്‍ സത്യം പുറത്ത് വരില്ല. 

മുഖ്യമന്ത്രി പ്രചാരണത്തിനിറങ്ങാത്തത് കൊറോണയെ പേടിച്ചല്ലെന്നും, അഴിമതിയുടെ ചെളിക്കുണ്ടില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാത്തത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്തി മാത്രമല്ല സി പി എം നേതാക്കളും പ്രചാരണത്തിലില്ല. അടച്ചിട്ട മുറിയിലിരുന്നാണ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. ആ മുറിയിലേക്ക് ഇടത് മുന്നണി ഘടകകക്ഷി നേതാക്കളെയും കയറ്റുന്നില്ല. 

വികസനത്തിന്റെ പേരില്‍ കൊള്ളയാണ് സര്‍കാര്‍ നടത്തി കൊണ്ടിരിക്കുന്നതെന്ന് ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ടെന്നും ഹസന്‍ പറഞ്ഞു. 

വാര്‍ത്താസമ്മേളനത്തില്‍ ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, കെ പി സി സി സി ജനറല്‍ സെക്രട്ടറി ജി രതികുമാര്‍, സെക്രട്ടറി കെ നീലകണ്ഠന്‍, യു ഡി എഫ് ജില്ലാ കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു.



Keywords: Kasaragod, Kerala, News, UDF, LDF, Pinarayi-Vijayan, Government, Press meet, Press Club, Election, Trending, MM Hasan, If the UDF comes to power, all the four missions set up by the Pinarayi government, including the Life Mission, which was formed after seizing power from the panchayats, will be disbanded: MM Hasan

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia