city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹോട്ടല്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ ആറുമണിക്ക് അടക്കണമെന്ന തീരുമാനത്തിനെതിരെ ഹോട്ടല്‍ ഉടമകള്‍ രംഗത്ത്

കാസര്‍കോട്: (www.kasargodvartha.com 17.07.2020) ഹോട്ടല്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ കോവിഡ് വ്യാപനത്തിന്റെ പേരില്‍ വൈകിട്ട് ആറുമണിക്ക് അടക്കണമെന്ന തീരുമാനത്തിനെതിരെ ഹോട്ടല്‍ ഉടമകള്‍ രംഗത്ത്. വ്യാപാരി വ്യവസായി പ്രതിനിധികള്‍ ജില്ലാ ഭരണകൂടത്തിനോട് ആവശ്യപ്പെട്ടത് പ്രകാരമാണ് തിരുമാനമെടുത്തതെന്നാണ് ജില്ലാ അധികൃതര്‍ പറയുന്നത്.

എന്നാല്‍ ഈ കാര്യത്തില്‍ ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പ്രതിനിധികളോട് അഭിപ്രായം ആരായുകയോ, സമയക്രമം സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് അബ്ദുല്ല താജ്, ജില്ലാ സെക്രട്ടറി നാരായണ പൂജാരി എന്നിവര്‍ പറഞ്ഞു. സംസ്ഥാനം മുഴുവന്‍ കടകള്‍ക്ക് നിയന്ത്രണം ഉണ്ടായപ്പോഴും ഹോട്ടലുകളുടെ സമയക്രമം ദീര്‍ഘിപ്പിച്ചിരുന്നു.

മറ്റു കടകളെ പോലെ ഹോട്ടലുകള്‍ ആറു മണിക്ക് അടക്കണമെന്ന കാര്യത്തില്‍ ബുദ്ധിമുട്ടുണ്ട്. ഫാസ്റ്റ് ഫുഡ് ഉള്‍പ്പെടെയുള്ള പല ഹോട്ടലുകളും  തുറക്കുന്നത് തന്നെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ്. മുന്ന് മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നതിനായി ഹോട്ടലുകള്‍ തുറക്കുന്നത് ഉടമകള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. കോവിഡ് സമൂഹ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ അനിവാര്യമാണ്. അതിന്റെ പ്രയോഗിക വശങ്ങളും ചിന്തിക്കേണ്ടതുണ്ട്.
ഹോട്ടല്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ ആറുമണിക്ക് അടക്കണമെന്ന തീരുമാനത്തിനെതിരെ ഹോട്ടല്‍ ഉടമകള്‍ രംഗത്ത്

ആറു മണിക്ക് ഹോട്ടലുകള്‍ അടച്ചിട്ടാല്‍ പലര്‍ക്കം ഭക്ഷണം കിട്ടാതെ വരും.കൂടാതെ ഹോട്ടലുകളെ ആശ്രയിക്കുന്നവരെ തണുത്ത ഭക്ഷണം കഴിക്കുവാന്‍ പ്രേരിപ്പിക്കുന്നതാണ് തീരുമാനം. മുമ്പും കടകള്‍ അഞ്ചു മണിക്ക് അടച്ചപ്പോഴും ഹോട്ടലുകളുടെ സമയം ഒമ്പത് മണി വരെയായിരുന്നു. നിലവില്‍ നിശ്ചയിച്ച ഹോട്ടലുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ പല ഹോട്ടലുകളും അടച്ചിടേണ്ടി വരുമെന്നും ഭാരവാഹികള്‍ അറിയിച്ചു.



Keywords: Kasaragod, News, Kerala, COVID-19, Trending, Hotel, Protest, Hoteliers against the decision to close businesses

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia