city-gold-ad-for-blogger

ഗുജറാത്തില്‍ കോവിഡ് ചികിത്സയ്ക്കായി ഹിന്ദു- മുസ്ലിം ഐസൊലേഷന്‍ വാര്‍ഡുകള്‍

അഹ്മദാബാദ്: (www.kasargodvartha.com 15.04.2020) ഗുജറാത്തില്‍ കോവിഡ് ചികിത്സയ്ക്കായി ഹിന്ദു- മുസ്ലിം ഐസൊലേഷന്‍ വാര്‍ഡുകള്‍. അഹ്മദാബാദിലെ സിവില്‍ ആശുപത്രിയിലാണ് ഹിന്ദു, മുസ്ലിം എന്നിങ്ങനെ തരം തിരിച്ചു കൊണ്ട് വാര്‍ഡുകളുണ്ടാക്കിയതായി ആരോപണമുയര്‍ന്നത്. ദ ഇന്ത്യന്‍ എക്സ്പ്രസാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
സര്‍ക്കാര്‍ തലത്തിലുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ രോഗികളെ വെവ്വേറെ വാര്‍ഡുകളിലാക്കിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അതേസമയം ഇതേക്കുറിച്ച് അറിവില്ലെന്നാണ് ഗുജറാത്ത് ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ നിതിന്‍ പട്ടേലിന്റെ പ്രതികരണം.

സാധാരണ ആശുപത്രിയില്‍ സ്ത്രീ- പുരുഷ വാര്‍ഡുകളാണ് ഉണ്ടാവാറെന്നും എന്നാല്‍ ഇവിടെ ഹിന്ദു- മുസ്ലിം രോഗികള്‍ക്ക് വ്യത്യസ്ത വാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നുമാണ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. റാത്തോഡ് അറിയിച്ചിരിക്കുന്നത്. ഇതിന്റെ കാരണം ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ തീരുമാനമാണെന്നും അവരോട് ചോദിക്കാനുമായിരുന്നു അദ്ദേഹം പറഞ്ഞതെന്ന് ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

186 പേരില്‍ 150 പേരുടേയും പരിശോധനാഫലം പോസിറ്റീവായിരുന്നു. ഇതില്‍ നാല്‍പതോളം പേരാണ് മുസ്ലിംകളെന്നാണ് ആശുപത്രി അധികൃതരുടെ കണക്കുകള്‍ കാണിക്കുന്നത്.

ഗുജറാത്തില്‍ കോവിഡ് ചികിത്സയ്ക്കായി ഹിന്ദു- മുസ്ലിം ഐസൊലേഷന്‍ വാര്‍ഡുകള്‍


Keywords:  News, National, Top-Headlines, Trending, COVID-19, Hospital in Ahmedabad splits COVID wards on faith, says govt decision
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia