അതിഥി തൊഴിലാളി ക്യാമ്പുകളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന; 2 പേരെ കോവിഡ് പരിശോധനയ്ക്ക് അയച്ചു
Apr 17, 2020, 23:04 IST
ചെര്‍ക്കള: (www.kasargodvartha.com 17.04.2020) ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ അഭിമുഖ്യത്തില്‍ ചെര്‍ക്കളയിലെ അതിഥി തൊഴിലാളി ക്യാമ്പുകളില്‍ ആരോഗ്യ പരിശോധന നടത്തി. പനി, തൊണ്ട വേദന, ചുമ, രോഗ ലക്ഷണങ്ങള്‍ ഉള്ള രണ്ട് പേരെ സ്രവ പരിശോധനയ്ക്കായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് അയച്ചു.
കോവിഡ് സമൂഹ വ്യാപന സാധ്യത കണ്ടെത്തുന്നതിനായി ഗ്രാമപഞ്ചായത്തിലെ കോവിഡ് പൊസിറ്റീവ് കേസുകള്‍ രിപ്പോര്‍ട്ട് ചെയ്ത വിവിധ വാര്‍ഡുകളില്‍ ആരോഗ്യ വകുപ്പിന്റെ സര്‍വ്വേ തുടരുകയാണ്. 650 ഓളം വീടുകളില്‍ ഇതുവരെയായി സര്‍വ്വേ പൂര്‍ത്തിയായി.
37 പേരെ കോവിഡ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. റിസള്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ ആരംഭിക്കും. മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷമീമ തന്‍വീര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി അഷ്‌റഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ എസ് രാജേഷ്, ആസിഫ് എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kasaragod, Cherkala, Kerala, News, Health-Department, COVID-19, Top-Headlines, Trending, Health department inspection: 2 send for check up