സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു; പവന് 35,960 രൂപയായി
Oct 28, 2021, 12:31 IST
കൊച്ചി: (www.kasargodvartha.com 28.10.2021) സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. പവന് 160 രൂപ കൂടി 35,960 രൂപയിലാണ് വ്യാഴാഴ്ച വ്യാപാരം നടക്കുന്നത്. കഴിഞ്ഞദിവസം പവന് 35,800 രൂപയായിരുന്നു വില, ഗ്രാമിന് 4,475 രൂപയും. എന്നാല്‍ വ്യാഴാഴ്ച പവന് 35,960 രൂപയും ഗ്രാമിന് 20 രൂപ കൂടിയതോടെ 4,495 രൂപയുമായി.
ഒക്ടോബര്‍ ആദ്യം ഉണ്ടായിരുന്ന 34,720 ആയിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞവില. ഒക്ടോബര്‍ 26 നാണ് ഈ മാസത്തെ ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയത്. 36,040 രൂപയായിരുന്നു അത്.
Keywords: Kochi, News, Kerala, Top-Headlines, Business, Gold, Price, Trending, Gold prices hiked in Kerala; 35,960 per sovereign